വേൾഡ് മലയാളീ ഫെഡറേഷൻ ചിത്രരചന മത്സരം സംഘടിപ്പിച്ചു


മനാമ: 

വേൾഡ് മലയാളീ ഫെഡറേഷൻ കുട്ടികൾക്കായി ചിത്രരചന മത്സരം സംഘടിപ്പിച്ചു. സൽമാബാദിലെ അൽഹിലാൽ ഹോസ്പിറ്റൽ ഹാളിൽ നടന്ന പരിപാടിയിൽ നൂറോളം കുട്ടികൾ പങ്കെടുത്തു. ജിൻസി ബാബു, ലിംനേഷ് അഗസ്റ്റിൻ എന്നിവരായിരുന്നു വിധികർത്താക്കൾ. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്റൈൻ എക്സിക്യൂട്ടിവ് അംഗങ്ങളായ ഷേർലി മാത്യു, ഉഷ ഗോപാൽ, സനില സുമേഷ്, ശീതൾ ജിയോ, സജിനി എന്നിവർ പ്രോഗ്രാം കൺവീനർമാരായിരുന്നു.

മിഡിലീസ്റ്റ് പ്രതിനിധികള്‍ വർഗീസ് പെരുമ്പാവൂർ, ട്രഷറർ മുഹമ്മദ് സാലി ,സുമേഷ്, ഫാ.എൽദോസ് എന്നിവർ ആശംസകൾ അറിയിച്ചു. ജോബി ജോസ്, സാനുകുട്ടൻ, ജേക്കബ്‌ തെക്കുതോട്, ബാബ കുളങ്ങര, പ്രിയ, ഡോ.ഷബാന ഫൈസൽ, ഋതിൻ തിലക് എന്നിവർ പ്രോഗ്രാമിന് നേതൃത്വം നൽകി. വേൾഡ് മലയാളി ഫെഡറേഷൻ ബഹ്‌റൈൻ നാഷനൽ കൗൺസിൽ പ്രസിഡന്റ്‌ മിനി മാത്യു, സെക്രട്ടറി അലിൻ ജോഷി, എന്നിവർ വിജയികളായ കുട്ടികൾക്ക് ട്രോഫിയും പങ്കെടുത്ത എല്ലാ കുട്ടികൾക്കും സിർട്ടിഫിക്കറ്റും വിതരണം ചെയ്തു. പരിപാടിയോടനുബന്ധിച്ച് കുവൈത്തിലെ അഗ്നിദുരന്തത്തിൽ അനുശോചനവും രേഖപ്പെടുത്തി.

article-image

aa

You might also like

Most Viewed