ഈദ് ഫെസ്റ്റ് സംഘടിപ്പിച്ച് അൽ മന്നാഇ സെന്റർ

മനാമ:
അൽ മന്നാഇ സെന്റർ ഈദ് ഫെസ്റ്റ് സംഘടിപ്പിച്ചു. സിഞ്ച് അൽ ഇത്തിഹാദ് സ്പോർട്സ് ക്ലബ് ഗ്രൗണ്ടിൽ നടന്ന പരിപാടിയിൽ ഫുട്‌ബാൾ, ഷൂട്ടൗട്ട്, ഓട്ടം, നടത്തം എന്നിങ്ങനെ വിവിധ മത്സരങ്ങളിൽ നിരവധിപേർ പങ്കെടുത്തു. സ്ത്രീകൾക്ക് ഇൻഡോർ മത്സരങ്ങളും കുട്ടികൾക്കും മുതിർന്നവർക്കും ഔട്ട്ഡോർ മത്സരങ്ങളുമായിരുന്നു സംഘടിപ്പിച്ചത്. 8 ടീമുകൾ പങ്കെടുത്ത കാൽപന്തുകളിയിൽ ഹിദ്ദ് ചാമ്പ്യന്മാരായി.
45 പേരിലധികം പങ്കെടുത്ത ഷൂട്ടൗട്ട് മത്സരത്തിൽ ഹംസ അമേത്ത് എല്ലാ റൗണ്ടിലും മുന്നിലെത്തി മെഡൽ കരസ്ഥമാക്കി. വടംവലി മത്സരത്തിൽ മുഹറഖ്, ഉമ്മുൽ ഹസം, മനാമ എന്നിവർ ജേതാക്കളായി. വിജയികളായവർക്ക് മെഡലുകളും ഈദ് സ്‌പെഷൽ ഗിഫ്റ്റ് ഹാമ്പറായി 9 കുടുംബങ്ങൾക്ക് നറുക്കെടുപ്പിലൂടെ മുഹമ്മദ് അമാനി മൗലവി രചിച്ച 8 വോള്യങ്ങളടങ്ങിയ ഖുർആൻ തഫ്സീറും നൽകി.
aa