ലാൽകെയേഴ്‌സ് കുടുംബ സംഗമം ഈറൻമേഘം ശ്രദ്ദേയമായി

മനാമ
ബഹ്‌റൈൻ ലാൽകെയേഴ്‌സ് ഈറൻ മേഘം എന്ന പേരിൽ സംഘടിപ്പിച്ച അംഗങ്ങളുടെയും കുടുംബങ്ങളുടെയും സ്നേഹസംഗമം ശ്രദ്ധേയമായി. ബഹ്‌റൈൻ ലാൽകെയേഴ്‌സ് പ്രസിഡണ്ട് എഫ്. എം. ഫൈസൽ അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ കോർഡിനേറ്റർ ജഗത് കൃഷ്ണ കുമാർ യോഗം ഉദ്ഘാടനം ചെയ്തു. ട്രഷറർ അരുൺ. ജി. നെയ്യാർ സ്വാഗതവും സെക്രട്ടറി ഷൈജു കമ്പ്രത്ത് നന്ദിയും പറഞ്ഞു. ബഹ്‌റൈനിൽ പുതുതായി രൂപം കൊണ്ട ജ്വാല ബാൻഡ് അംഗങ്ങളായ ബെവിൻ സുഗതൻ, ഷഫീർ വയനാട്, ലക്ഷ്മി രോഹിത് വിശ്വ സുഖേഷ്,വൃന്ദ ശ്രീജേഷ്, അൻസാർ, റാഫി പറവൂർ എന്നിവർ ചേർന്ന് ഒരുക്കിയ മോഹൻലാൽ സിനിമകളിലെ ഗാനങ്ങൾ കോർത്തിണക്കിയ സംഗീതവിരുന്നും അമ്മയും മകളുമായ ധന്യ, ശ്രീനന്ദ എന്നിവർ ചേർന്നവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ലാൽകെയേഴ്‌സ് അംഗങ്ങളുടെ വിവിധ കലാപരിപാടികളും കാണിൾക്ക് ഹൃദ്യമായ ദൃശ്യനുഭവമായി.
aa