തീപ്പിടുത്തം : എ. കെ. എം. അഷ്‌റഫ്‌ എം. എൽ.എ മനാമ സൂഖ് സന്ദർശിച്ചു


മനാമ:

തീ നാളങ്ങൾ വിഴുങ്ങിയ മനാമ സൂഖിലെ കച്ചവടക്കാരെയും തൊഴിലാളികളെയും ദുരിത ബാധിതരെയും ആശ്വസിപ്പിക്കുന്നതിനായി മഞ്ചേശ്വരം എംഎൽഎ എ. കെ . എം അഷ്‌റഫ്‌ മനാമ സൂഖിൽ സന്ദർശനം നടത്തി. കെഎംസിസി ബഹ്‌റൈൻ പ്രസിഡന്റ് ഹബീബ് റഹ്മാന്റെ നേതൃത്വത്തിൽ സംസ്ഥാന ഭാരവാഹികളായ കെ. പി. മുസ്തഫ, ശംസുദ്ധീൻ വെള്ളികുളങ്ങര, ഷാഫി പാറക്കട്ടെ, എ. പി ഫൈസൽ, ഓ. കെ. കാസിം, സലിം തളങ്കര, ശരീഫ് വില്ല്യപ്പള്ളി എന്നിവർക്ക് പുറമെ വിവിധ ജില്ല നേതാക്കളും കത്തി നശിച്ച കടകളും ദുരിത ബാധിതരെയും നേരിൽ കണ്ടു വിവരങ്ങൾ അന്വേഷിച്ചറിഞ്ഞു.സർക്കാർ തലത്തിലുള്ള ഇടപെടൽ സാധ്യതകൾ അന്വേഷിച്ചത് വേണ്ടത് ചെയ്യാമെന്ന് എം. എൽ. എ ഉറപ്പു നൽകി.ഭക്ഷണത്തിനും മറ്റു അടിയന്തിര കാര്യങ്ങൾക്കും ബുദ്ധിമുട്ടുന്നവരെ കെഎംസിസി സഹായിക്കുമെന്ന് പ്രസിഡന്റ് ഹബീബ് റഹ്മാൻ പറഞ്ഞു.

article-image

aa

You might also like

Most Viewed