ബഹ്റൈൻ തിരുവപ്പന മഹോത്സവം ശ്രദ്ധേയമായി

മനാമ
ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന് ബഹ്റൈൻ കേരളീയ സമാജത്തിൽ വച്ച് സംഘടിപ്പിച്ച തിരുവപ്പന മഹോത്സവം ശ്രദ്ധേയമായി. രാവിലെ 7 മണി മുതൽ വൈകിട്ട് 11 വരെ നടന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെട്ടു.
ഉച്ചയ്ക്ക് നടന്ന അന്നദാനത്തിൽ ഏകദേശം അയ്യായിരത്തിൽ പരം ആളുകൾ പങ്കെടുത്തു. ഉത്സവത്തോടനുബന്ധിച്ച് വൈകുന്നേരം കുട്ടികളുടെയും സ്ത്രീകളുടെയും നേതൃത്വത്തിൽ ഘോഷയാത്രയും നടന്നു.
സാംസ്കാരിക പരിപാടിയിൽ സമാജം പ്രസിഡണ്ട് പി വി രാധാകൃഷ്ണ പിള്ള, ബികെജി ഹോൾഡിങ്ങ് ചെയർമാൻ കെ ജി ബാബുരാജ്, സമാജം സെക്രട്ടറി വർഗീസ് കാരക്കൽ, സ്റ്റാർ വിഷൻ ചെയർമാൻ സേതുരാജ് കടക്കൽ, ബഹ്റൈൻ മുത്തപ്പൻ മഠപുര ഭാരവാഹി സുനേഷ് സാസ്കോ എന്നിവർ സംസാരിച്ചു.
ചടങ്ങിൽ കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവും ഉത്സവത്തിന്റെ മുഖ്യ കോലാധാരിയുമായ രവീന്ദ്രൻ കൊയിലത്തിനെ ആദരിച്ചു. വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാറിന് മടപ്പുര കലാശ്രേഷ്ഠ പുരസ്കാരം24ഉം, ഫൈസൽ പട്ടാണ്ടിയിലിന് മടപ്പുര സേവാ ശ്രേഷ്ഠ പുരസ്കാരം 24 പുരസ്കാരങ്ങളും നൽകി ആദരിച്ചു. ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികളെയും സമ്മേളനത്തിൽ അനുമോദിച്ചു. സുരജ് നമ്പ്യർ സ്വാഗതവും പ്രോഗ്രം കൺവീനിയർ സതീഷ് മുതലയിൽ നന്ദിയും പറഞ്ഞു.
aa