രണ്ടാം വാർഷികം ആഘോഷിച്ച് ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ

മനാമ:
ബഹ്റൈനിലെ പ്രവാസി ലീഗൽ സെൽ രണ്ടാം വാർഷികം ആഘോഷിച്ചു. ഇന്ത്യൻ അംബാസിഡർ വിനോദ് കെ ജേക്കബ് മുഖ്യപ്രഭാഷണം നടത്തി. പ്രവാസി ഗ്ലോബൽ സെൽ പ്രസിഡണ്ട് അഡ്വ. ജോസ് എബ്രഹാം അദ്ധ്യക്ഷത വഹിച്ചു. ബഹ്റൈൻ ചാപ്റ്റർ അധ്യക്ഷൻ സുധീർ തിരുനിലത്ത് ആമുഖ പ്രഭാഷണം നടത്തിയ ചടങ്ങിൽ ബഹ്‌റൈൻ പാർലമെൻ്റ് അംഗം ഡോ. ഹസ്സൻ ഈദ് ബോഖമ്മാസ്, ബഹ്‌റൈനിലെ നേപ്പാൾ അംബാസഡർ തീർഥരാജ് വാഗ്‌ലെ, ബംഗ്ലാദേശ് എംബസിയിലെ ആക്ടിംഗ് അംബാസഡറും ചാർജ് ഡി അഫയേഴ്‌സുമായ ഖയീസ്, എൽഎംആർഎ ഔട്ട്‌റീച്ച് ആൻഡ് കമ്മ്യൂണിറ്റി പാർട്ണർഷിപ്പ് ഡയറക്ടർ ഫഹദ് അൽബിനാലി, തൊഴിൽ മന്ത്രാലയം പ്രതിനിധി ഹുസൈൻ അൽ ഹുസൈനി, പിഎൽസി ഗ്ലോബൽ സെക്രട്ടറി ജനറൽ റിജി ജോയ് തുടങ്ങിയവർ പങ്കെടുത്തു.
പിഎൽസി ബഹറിൻ ചാപ്റ്ററിന്റെ ന്യൂസ് ലെറ്റർ "ദി ബ്രിഡ്ജ്" ചടങ്ങിൽ പ്രകാശനം ചെയ്തു. വിവിധ രാജ്യങ്ങളിൽ നിന്നുള്ള മുപ്പതോളം വരുന്ന കലാകാരികളും കലാകാരന്മാരും അവതരിപ്പിച്ച "ട്രെഡ്‍സ് ഓഫ് ജസ്റ്റിസ്" എന്ന ഫാഷൻ ഷോയും അരങ്ങേറി. പരിപാടിയോടനുബന്ധിച്ച് നടന്ന ആരോഗ്യബോധവത്കരണ ക്ലാസിൽ കിഡ്നി സംബന്ധമായ കിഡ്നി സംബന്ധമായ രോഗങ്ങളെകുറിച്ച കിംസ് ഹെൽത്തിന്റെ കോൺസൾറ്റൻറ് ഡോക്ടർ മഹേഷ് കൃഷ്ണസ്വാമി വിശദമായി പ്രതിപാദിച്ചു.
നീന വിൽസൺ അവതാരികയായ പരിപാടിയിൽ പിഎൽസിയുടെ മൂന്ന് ഗവേണിംഗ് കൗൺസിൽ അംഗങ്ങളായ ഗണേഷ് രാജ, മുഹമ്മദ് സലീം, രമൺപ്രീത് പ്രവീൺ എന്നിവരെ ഫഹദ് അൽ ബിനാലി സംഘടനയ്ക്ക് നൽകിയ മികച്ച സംഭാവനകൾക്ക് ആദരിച്ചു. ജനറൽ സെക്രട്ടറി സുഷമ അനിൽ ഗുപ്ത നന്ദി രേഖപ്പെടുത്തി.
aa