മുഹറഖ് മലയാളി സമാജം വായന ദിനാചരണവും വായനശാല പ്രഖ്യാപനവും നടത്തി


മുഹറഖ് മലയാളി സമാജം നേതൃത്വത്തിൽ വായന ദിനാചരണവും വായനശാല പ്രഖ്യാപനവും നടത്തി. മുഹറഖ് സമാജം ഓഫീസിൽ നടന്ന പരിപാടി ഇ.വി. രാജീവൻ ഉദ്ഘാടനം ചെയ്തു. വായനശാലക്കു വേണ്ടി പൊതുജനങ്ങളിൽ നിന്നും പുസ്‌തകങ്ങൾ ശേഖരിക്കുന്ന കാമ്പയിനും
പരിപാടിയിൽ തുടക്കം കുറിച്ചു. മുൻ പ്രസിഡൻറായ അൻവർ നിലമ്പൂരിൻ്റെ കയ്യിൽ നിന്നും പുസ്ത‌കങ്ങൾ വാങ്ങി കൊണ്ടു പ്രസിഡൻ്റ് അനസ് റഹിം പുസ്തകവിതരണ കാംപെയിൻ ഉദ്ഘാടനം ചെയ്തു. ചടങ്ങിനോടനുബന്ധിച്ചു കുട്ടികൾക്ക് ക്വിസ് മത്സരവും പ്രസംഗ മത്സരവും സംഘടിപ്പിച്ചു. മത്സരങ്ങൾക്ക് വൈസ് പ്രസിഡൻ്റ് ദിവ്യ പ്രമോദ്, ജോ. സെക്രട്ടറി ബാഹിറ അനസ് എന്നിവർ നേതൃത്വം നൽകി. ഉപദേശക സമിതി ചെയർമാൻ ലത്തീഫ് കെ പുസ്‌ക പരിചയം നടത്തി. അൻവർ നിലമ്പൂർ, മണികണ്ഠൻ, ദിവ്യ പ്രമോദ് എന്നിവർ സംസാരിച്ചു, സെക്രട്ടറി ആനന്ദ് വേണുഗോപാൽ സ്വാഗതവും ട്രഷറർ ശിവശങ്കർ നന്ദിയും പറഞ്ഞു.

article-image

erertyhjhjjkjk

You might also like

  • Lulu Exchange
  • Straight Forward

Most Viewed