കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.


കോഴിക്കോട് ജില്ലാ പ്രവാസി അസോസിയേഷൻ അഅ്ലിയ അൽ ഹിലാൽ ഹോസ്പ്‌പിറ്റലുമായി സഹകരിച്ചു പ്രവാസികൾക്കായി ആറാമത് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. 30 ദിനാറിനു മേൽ ചെലവ് വരുന്ന ടെസ്റ്റുകളാണ് 400ൽ പരം ആളുകൾക്ക് ലഭിച്ചത്. അസോസിയേഷൻ ജനറൽ സെക്രട്ടറി ജ്യോതിഷ് പണിക്കർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡൻ്റ് ജോണി താമരശ്ശേരി അധ്യക്ഷത വഹിച്ചു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ മെഡിക്കൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. ഇന്ത്യൻ സ്കൂൾ എക്‌സിക്യൂട്ടീവ് മെമ്പർ ബിജു ജോർജ്, ഇന്ത്യൻ സ്കൂൾ മുൻ ചെയർമാൻ എബ്രഹാം ജോൺ, സൽമാനിയ മെഡിക്കൽ കോളേജിലെ സീനിയർ ഡോക്‌ടർ ആയിരുന്ന ഡോ. സന്ദു, ശ്രീനാരായണ കൾച്ചറൽ സൊസൈറ്റി ജനറൽ സെക്രട്ടറി ശ്രീകാന്ത് ശിവൻ, വേൾഡ് മലയാളി കൗൺസിൽ സെക്രട്ടറി മോനി ഒടികണ്ടത്തിൽ, സന്ധ്യ രാജേഷ്, ലൈറ്റ് ഓഫ് കൈൻഡ്നെസ്സ് സ്ഥാപകൻ സയ്യിദ് ഹനീഫ്, സാമൂഹ്യ പ്രവർത്തകർ ആയ അനിൽകുമാർ യു. കെ., തോമസ് ഫിലിപ്പ്, ലാഫിങ് ക്ലബ് പ്രസിഡൻ്റ് തോമസ്, അസോസിയേഷൻ രക്ഷാധികാരി ഗോപാലൻ വി സി, ക്യാമ്പ് കൺവീനർ വികാസ് തുടങ്ങിയവർ ആശംസകൾ നേർന്നു.

article-image

xZXxzxzCXZ

You might also like

  • Lulu Exchange
  • Straight Forward

Most Viewed