വിനോദ കേന്ദ്രങ്ങളിലെ പ്രവേശന ഫീസ് ഇനി ഡിജിറ്റലായി ഈടാക്കും


ബഹ്റൈനിൽ പൂന്തോട്ടങ്ങൾ, പാർക്കുകൾ, നടപ്പാതകൾ എന്നിവയുടെ പ്രവേശന ഫീസ് ഇനി മുതൽ ഡിജിറ്റലായി ഈടാക്കും. നിലവിലെ ഫീസ് ഈടാക്കുന്ന രീതി മാറ്റാനുള്ള നിർദേശത്തിന് മുനിസിപ്പൽ, കാർഷിക മന്ത്രി വാഇൽ ബിൻ നാസിർ അൽ മുബാറക്, അംഗീകാരം നൽകിയതിനെ തുടർന്നാണിത്. ഇതിനായി പ്രത്യേക ആപ്പ് ഉടൻ പുറത്തിറക്കുമെന്നും പേ മെഷീനുകൾ സ്ഥാപിക്കുന്നതിനുള്ള ക്രമീകരണങ്ങൾ നടന്നു വരികയാണെന്നും മന്ത്രി പറഞ്ഞു.

ഒരാൾക്ക് 300 ഫിൽസും 100 ടിക്കറ്റുകൾക്ക് 25 ബഹ്റൈനി ദീനാറുമാണ് ഫീസ് നിരക്ക്. വികലാംഗർ, 60 വയസ്സിനു മുകളിൽ പ്രായമുള്ളവർ, അഞ്ച് വയസ്സിന് താഴെയുള്ള കുട്ടികൾ, വിദ്യാർഥികൾ എന്നിവർക്ക് ഫീസിളവുണ്ട്. കായിക പ്രേമികൾക്ക് നിശ്ചിത സമയങ്ങളിൽ ഇളവ് ലഭിക്കും. നേരത്തേ പ്രവേശന നിരക്ക് ഈടാക്കിയിരുന്ന മുനിസിപ്പൽ സൗകര്യങ്ങളിൽ മാത്രമാണ് പുതിയ സേവനം ലഭ്യമാക്കുന്നത്.

article-image

dgvdf

You might also like

Most Viewed