ബഹ്‌റൈൻ കേരളീയ സമാജം മൂവി ഓഫ് ദി മന്ത്‌ ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരളീയ സമാജം ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മൂവി ഓഫ് ദി മന്ത്‌ ചലച്ചിത്ര പ്രദർശനവും പ്രശ്നോത്തരിയും സംഘടിപ്പിച്ചു. കഴിഞ്ഞ ദിവസം സമാജം ബാബുരാജൻ ഹാളിൽവെച്ചു നടന്ന പരിപാടിയിൽ പ്രശസ്ത ഹോളിവുഡ് ചലച്ചിത്രമായ  “ദി ഷോഷാങ്ക് റിഡംഷന്റെ” പ്രദർശനവും തുടർന്ന് ചലച്ചിത്ര പ്രശ്നോത്തരിയും നടന്നു. കേരളീയ സമാജം ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ  ആശംസകൾ നേർന്നു സംസാരിച്ചു.

സമാജം ആക്ടിങ് പ്രസിഡന്റും ഫിലിം ക്ലബ്ബിന്റെ കോഡിനേറ്ററുമായ ദിലീഷ്‌കുമാർ ഫിലിം ക്ലബ്ബിന്റെ വരുംകാല പ്രവർത്തനങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന ഹ്രസ്വ ചിത്ര തിരക്കഥ രചനാ മത്സരത്തേക്കുറിച്ചുള്ള വിശദാംശങ്ങൾ പങ്കുവെച്ചു. പതിനഞ്ചു മിനിറ്റിൽ കവിയാതെയുള്ള ഹ്രസ്വ ചിത്രങ്ങൾക്കായുള്ള രചനകളാണ് മത്സരത്തിലേക്ക് പരിഗണിക്കുക. ചലച്ചിത്ര പ്രശ്നോത്തരിയിൽ വിജയികളായവർക്ക് പ്രായോജകരായ മുക്താ സിനിമാസ് മൂവി ടിക്കറ്റുകൾ സമ്മാനമായി നൽകി.  അനീഷ് നിർമലൻ അവതാരകനായ പരിപാടിയിൽ ഫിലിം ക്ലബ്ബ് കൺവീനർ അരുൺ ആർ പിള്ള നന്ദി രേഖപ്പെടുത്തി. 

article-image

ോേ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed