ബഹ്‌റൈൻ കേരളീയ സമാജം ഗ്രന്ഥശാല വിഭാഗം പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു


ബഹ്‌റൈൻ കേരളീയ സമാജം ഗ്രന്ഥശാല വിഭാഗം പി.എൻ. പണിക്കർ അനുസ്മരണവും വായനദിനവും സംഘടിപ്പിച്ചു. സമാജം ലൈബ്രറിയൻ വിനോദ് ജോണിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ലൈബ്രറി കൺവീനർ അർജുൻ ഇത്തിക്കാട്ട് സ്വാഗതം ആശംസിച്ചു. സമാജം പ്രസിഡന്റ്‌  പി.വി. രാധാകൃഷ്ണ പിള്ള, ജനറൽ സെക്രട്ടറി വർഗീസ് കാരക്കൽ എന്നിവർ ആശംസകൾ അർപ്പിച്ചു. 

മുഖ്യ അതിഥി ആദർശ് മാധവൻകുട്ടി പി.എൻ. പണിക്കർ അനുസ്മരണ പ്രഭാഷണം നടത്തി. തുടർന്ന് വായനദിനത്തോടനുബന്ധിച്ച് നടത്തിയ വിവിധ മത്സരങ്ങളിൽ വിജയികളായ കുട്ടികൾക്കുള്ള സമ്മാനദാനവും നടന്നു. പ്രോഗ്രാം കൺവീനർ ജോയ് പോളി നന്ദി പറഞ്ഞു.

article-image

്േിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed