ലോക പുകയില വിരുദ്ധ ദിനം; ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കലാമത്സരത്തിൽ ഇന്ത്യൻ സ്കൂളിന് നേട്ടം


ലോക പുകയില വിരുദ്ധ ദിനത്തോടനുബന്ധിച്ച് ലോകാരോഗ്യ സംഘടന സംഘടിപ്പിച്ച കലാമത്സരത്തിൽ ഇന്ത്യൻ സ്കൂൾ വിദ്യാർഥിനി മധുമിത നടരാജൻ മൂന്നാം സമ്മാനം നേടി. ലോകാരോഗ്യ സംഘടന അവരുടെ ബഹ്‌റൈൻ കൺട്രി ഓഫീസ് വഴിയാണ് കലാമത്സരം നടത്തിയത്. 14−15 പ്രായവിഭാഗത്തിനുള്ള മത്സരത്തിലാണ് മധുമിത സമ്മാനം നേടിയത്.

മാതാപിതാക്കളായ വി. നടരാജൻ, സ്വപ്നപ്രത നടരാജൻ, ഇന്ത്യൻ സ്കൂൾ  മിഡിൽ സെക്ഷൻ വൈസ് പ്രിൻസിപ്പൽ ജോസ് തോമസ്, മറ്റു ഉദ്യോഗസ്ഥർ എന്നിവരുടെ സാന്നിധ്യത്തിൽ ലോകാരോഗ്യ സംഘടന ബഹ്‌റൈൻ കൺട്രി  ഓഫീസിൽ വെച്ച് സർട്ടിഫിക്കറ്റും സമ്മാനങ്ങളും നൽകി മധുമിതയെ ആദരിച്ചു. ഇന്ത്യൻ സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി. രാജപാണ്ഡ്യൻ, ഭരണ സമിതി അംഗങ്ങൾ എന്നിവർ  മധുമിത നടരാജനെ അഭിനന്ദിച്ചു.

article-image

േ്ിേി

You might also like

  • Lulu Exchange
  • Straight Forward

Most Viewed