പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ്


ഇന്ത്യന്‍ സമൂഹം നേരിടുന്ന പ്രശ്‌നങ്ങള്‍ക്കും പരാതികള്‍ക്കും പരിഹാരം തേടി ഇന്ത്യന്‍ എംബസി ഓപണ്‍ ഹൗസ് സംഘടിപ്പിച്ചു. ഇന്ത്യന്‍ അംബാസഡര്‍ വിനോദ് കെ. ജേക്കബും എംബസിയുടെ കോണ്‍സുലര്‍ സംഘവും അഭിഭാഷക സമിതിയും പങ്കെടുത്തു. ഇംഗ്ലീഷ്, ഹിന്ദി, തമിഴ്, മലയാളം ഭാഷകളില്‍ നടത്തിയ ഓപണ്‍ ഹൗസില്‍ മുപ്പതിലധികം ഇന്ത്യന്‍ പൗരന്മാര്‍ പങ്കെടുത്തു.

എൽ.എം.ആർ.എ സംഘടിപ്പിച്ച  മജ്‌ലിസ് സെഷനെക്കുറിച്ച് അംബാസഡർ വിശദീകരിച്ചു.  മനാമയിൽ അടുത്തിടെയുണ്ടായ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിലും,  താപനില വർധിക്കുന്നതിനാലും ജനറൽ അഡ്മിനിസ്‌ട്രേഷൻ ഓഫ് സിവിൽ ഡിഫൻസിന്റെ നിർദേശങ്ങൾ പാലിക്കണമെന്ന് അംബാസിഡർ ഇന്ത്യൻ സമൂഹത്തോട് നിർദേശിച്ചു. മനാമ സൂഖിലുണ്ടായ തീപിടിത്തത്തിൽ കച്ചവട സ്ഥാപനങ്ങൾ നഷ്ടമായവരുടെയും വിവിധ കടകളിൽ ജോലിചെയ്യുന്ന ഇന്ത്യക്കാരുടെയും പ്രശ്നങ്ങൾ സാമൂഹിക സംഘടന പ്രവർത്തകരുടെ കമ്മിറ്റി പ്രതിനിധികൾ അംബാസിഡറുടെ മുമ്പാകെ വിശദീകരിച്ചു. ഓപണ്‍ ഹൗസില്‍ പങ്കെടുത്തവര്‍ ഉന്നയിച്ച പരാതികളും പ്രശ്‌നങ്ങളും ഭൂരിഭാഗവും പരിഹരിക്കപ്പെട്ടുവെന്നും എംബസി വൃത്തങ്ങൾ അറിയിച്ചു. 

article-image

dsfsg

You might also like

  • Lulu Exchange
  • Straight Forward

Most Viewed