ലൈഫ് ഓഫ് കെയറിങ് മെഹ്ഫിൽ രാത് പ്രോഗ്രാം സംഘടിപ്പിച്ചു


മനാമ: ജീവകാരുണ്യ കലാ സാംസ്കാരിക സംഘടനയായ ലൈഫ് ഓഫ് കെയറിങ് ബി.എം.സിയുമായി സഹകരിച്ച് മെഹ്ഫിൽ രാത് പ്രോഗ്രാം നടത്തി. പ്രശസ്ത ഗായകരായ ഷാഫി കൊല്ലം, ബെൻസീറ റഷീദ്, ആഷിർ വടകര എന്നിവർ നയിച്ച ഗസൽ, ഗാനമേള, ബഹ്റൈനിലെ പ്രമുഖ കലാകാരന്മാർ അവതരിപ്പിച്ച വ്യത്യസ്തങ്ങളായ കലാപരിപാടികളെന്നിവ അരങ്ങേറി. അമ്പിളി, ശിവാംബിക എന്നിവർ ഷോ ഡയറക്ടർമാരായിരുന്നു. ഇന്ത്യൻ ക്ലബിൽ  നടന്ന പ്രോഗ്രാമിന് ലൈഫ് ഓഫ് കെയറിങ് പ്രസിഡന്റ്‌ ശിവാംബിക അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി മുംതാസ് സ്വാഗതം പറഞ്ഞു. മുഖ്യാതിഥി ഷാഫി കൊല്ലം ഉദ്ഘാടന കർമം നിർവഹിച്ചു.   ഹുസൈൻ അഹ്‌മദ്‌ അൽ സവാദ്, സാബിൽ മുൻട്രോത്, ഫ്രാൻസിസ് കൈതാരത്ത്, ഗോപിനാഥ് മേനോൻ, ബഷീർ അമ്പലായി, മോനി ഒടികണ്ടത്തിൽ, സുധീർ തിരുനിലത്ത്, കാത്തു സച്ചിൻ ദേവ്,  ഡോ. ശ്രീദേവി എന്നിവർ വിശിഷ്ടാതിഥികളായി. 

ചടങ്ങിൽ ഡോക്ടർ അമൃത സുധീർ, നാദിയ ബഷീർ, ഷമീർ സലീം, അർഷാദ് എന്നിവരെ ആദരിച്ചു. രാജേഷ് പെരുങ്ങുഴി, പ്രിയംവദ അവതാരകരായിരുന്നു. ജനറൽ കൺവീനർ അൻവർ നിലമ്പൂർ നന്ദി പറഞ്ഞു.

article-image

sdfsf

You might also like

  • Lulu Exchange
  • Straight Forward

Most Viewed