കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ 2024ലെ പ്രവർത്തനോദ്ഘാടനം ജൂലൈ 5ന്


കെ.എം.സി.സി ബഹ്റൈൻ പാലക്കാട് ജില്ല കമ്മിറ്റിയുടെ 2024ലെ പ്രവർത്തനോദ്ഘാടനം റിവൈവ് 2024 ജൂലൈ അഞ്ചിന് രാത്രി എട്ടിന് കെ.എം.സി.സി ആസ്ഥാന മന്ദിരത്തിലെ, ഹൈദരലി ശിഹാബ് തങ്ങൾ ഓഡിറ്റോറിയത്തിൽ നടക്കും. അബ്ദുസമദ് പൂക്കോട്ടൂർ മുഖ്യ പ്രഭാഷണം നിർവഹിക്കും. റിവൈവ് 2024 ന്റെ പ്രചാരണ ഭാഗമായി പെരുന്നാൾ രാവിൽ സംഘടിപ്പിച്ച മൈലാഞ്ചി മൊഞ്ച് പാലക്കാട് ജില്ലയിലെ കെ.എം.സി.സി വനിത അംഗങ്ങളുടെ സാന്നിധ്യം കൊണ്ട് ശ്രദ്ധേയമായി. ജില്ല പ്രസിഡന്‍റ് ഇൻമാസ് ബാബുവിന്റെ അധ്യക്ഷതയിൽ സംസ്ഥാന ആക്ടിങ് പ്രസിഡന്റ് എ.പി. ഫൈസൽ ഉദ്ഘാടനം നിർവഹിച്ചു. 

സംസ്ഥാന വൈസ് പ്രസിഡന്‍റ് ഷാഫി പാറക്കട്ട, സംസ്ഥാന സെക്രട്ടറി റഫീഖ് തോട്ടക്കര, സിറ്റി കളർ എം.ഡി നൗഷാദ് എന്നിവർ ആശംസകളർപ്പിച്ചു. ജില്ല സെക്രട്ടറി അനസ് നാട്ടുകൽ സ്വാഗതവും ജില്ല ഓർഗനൈസിങ് സെക്രട്ടറി ആഷിഖ് മേഴത്തൂർ നന്ദിയും പറഞ്ഞു. വനിതകൾക്കിടയിൽ സംഘടിപ്പിച്ച മൈലാഞ്ചിയിടൽ മത്സരത്തിൽ ഒന്നാം സ്ഥാനം സമീന സുഹൈലും രണ്ടാം സ്ഥാനം റഫ്ന റസാഖും മൂന്നാം സ്ഥാനം ആഷിക റഷീദും കരസ്ഥമാക്കി. മർഷിദ നൗഷാദ്, റജീന ഇസ്മായിൽ എന്നിവർ മത്സരങ്ങൾക്ക് നേതൃത്വം നൽകി.

article-image

ssgsdfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed