ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈദാഘോഷം നാളെ


ബഹ്റൈൻ കേരളീയ സമാജത്തിന്റെ ഈദാഘോഷം നാളെ നടക്കും. ഇതുമായി ബന്ധപ്പെട്ട് നടക്കുന്ന സംഗീത നിശയിൽ കണ്ണൂർ ഷെരീഫും സംഘവും അവതരിപ്പിക്കുന്ന ഈദ് മ്യൂസിക് നൈറ്റ് അരങ്ങേറും. പാരമ്പര്യ ഒപ്പനയും സിനിമാറ്റിക് ഒപ്പനകളും എം.സി.എം.എ മുട്ടിപ്പാട്ട് സംഘം അവതരിപ്പിക്കുന്ന മുട്ടിപ്പാട്ട് എന്നിവ ഈദ് ആഘോഷങ്ങളെ വർണാഭമാക്കും.

വൈകീട്ട് 7.30 മുതൽക്കാണ് പരിപാടികൾ ആരംഭിക്കുന്നത്. ഈദ് ആഘോഷങ്ങളുടെ ഭാഗമായി ബിരിയാണി പാചക മത്സരവും അന്നേദിവസം അരങ്ങേറും. കൂടുതൽ വിവരങ്ങൾക്കായി 3318 9894, അല്ലെങ്കിൽ 3375 0999 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

sdfdsfg

You might also like

  • Lulu Exchange
  • Straight Forward

Most Viewed