പവിഴദ്വീപിലെ പാട്ടുമത്സരം 2024 അവസാന ഘട്ടം ജൂൺ 21ന് ഇന്ത്യൻ ക്ലബ്ബിൽ


ബഹ്‌റൈനിലെ കോഴിക്കോട്ടുകാരുടെ ജനകീയ കൂട്ടായ്മയായ കാലിക്കറ്റ്‌ കമ്മ്യൂണിറ്റി ബഹ്‌റൈൻ പവിഴദ്വീപിലെ കോഴിക്കോട്ടുകാർ, മലയാളികളായ ബഹ്‌റൈൻ പ്രവാസികൾക്കും കുടുംബാംഗങ്ങൾക്കുമായി “പവിഴദ്വീപിലെ പാട്ടുമത്സരം 2024 എന്ന പേരിൽ സംഘടിപ്പിച്ച സിനിമാഗാനാലാപന മത്സത്തിന്റെ അവസാന ഘട്ടം ജൂൺ 21ന് ഇന്ത്യൻ ക്ലബ്ബിൽ വെച്ച് നടക്കും. ബഹ്‌റൈൻ മലയാളികൾക്കായി സംഘടിപ്പിച്ച ഈ പാട്ടുമത്സരത്തിന്റെ ആദ്യ റൗണ്ടിലേക്ക് 34 പേരെയാണ് തിരഞ്ഞെടുത്തത്. ഇതിൽ നിന്നും തിരഞ്ഞെടുത്ത 12 പേരാണ് ഫിനാലെയിൽ പങ്കെടുത്തുന്നത്.

മൂന്ന് റൗണ്ടുകളായാണ് ഫിനാലെയിൽ മത്സരങ്ങൾ നടക്കുക. പിന്നണി ഗായകരായ അജയ് ഗോപാലും റോഷ്‌നി സുരേഷുമാണ് വിധികർത്താക്കളായി എത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക്  34646440 അല്ലെങ്കിൽ 34353639 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.

article-image

ോേ്ോേ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed