ബഹ്റൈനിൽ ഉണ്ടായ തീപിടിത്തത്തിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് ജീവനക്കാരെ ആദരിച്ചു


രാജ്യത്തെ വിവിധ സ്ഥലങ്ങളിലുണ്ടായ തീപിടിത്തത്തിൽ സുത്യർഹമായ സേവനമനുഷ്ഠിച്ച സിവിൽ ഡിഫൻസ് ജീവനക്കാരെ ആഭ്യന്തര മന്ത്രി കേണൽ ജനറൽ ശൈഖ് റാശിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ആദരിച്ചു. പബ്ലിക്ക് സെക്യൂരിറ്റി ചീഫ് മേജർ ജനറൽ താരിഖ് ബിൻ ഹസൻ അൽ ഹസനും പരിപാടിയിൽ പങ്കെടുത്തു.

രാജ്യത്തെ സുരക്ഷയും സമാധാനവും ശക്തിപ്പെടുത്തുന്നതിനും സ്വദേശികൾക്കും പ്രവാസി സമൂഹത്തിനും സുരക്ഷാ സംവിധാനങ്ങൾ മെച്ചപ്പെടുത്തുന്നതിനും വിവിധ തരങ്ങളിലുള്ള സേവനങ്ങൾ നൽകുന്നതിനും ഭരണാധികാരികൾ നൽകുന്ന പിന്തുണക്കും പ്രോത്സാഹനത്തിനും ആഭ്യന്തര മന്ത്രി പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.  വിവിധ അപകട സന്ദർഭങ്ങളിൽ ശക്തമായ രൂപത്തിൽ ഇടപെടുകയും ജീവനും സ്വത്തും സംരക്ഷിക്കുകയും ചെയ്ത സിവിൽ ഡിഫൻസ് ജീവനക്കാരെയും അദ്ദേഹം അഭിനന്ദിച്ചു.

article-image

asdasd

You might also like

  • Lulu Exchange
  • Straight Forward

Most Viewed