ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ പുതിയ ഭരണസമിതി നിലവിൽ വന്നു


ബഹ്‌റൈൻ ശ്രീനാരായണ കൾച്ചറൽ സൊസൈറ്റിയുടെ 2024 25 കാലയളവിലേക്ക് തിരഞ്ഞെടുക്കപ്പെട്ട 12 അംഗ പുതിയ ഭരണസമിതി നിലവിൽ വന്നു. എസ്എൻസിഎസ് സിൽവർജൂബിലി ഹാളിൽ നടന്ന ചടങ്ങിൽ ശ്രീനാരായണ ഗുരുദേവന്റെ നാമത്തിൽ ശ്രീ ഷാജു പൊയ്യാറ അംഗങ്ങൾക്ക് സത്യവാചകം ചൊല്ലിക്കൊടുത്തു. 

കൃഷ്ണകുമാർ. ഡി (ചെയർമാൻ), പ്രകാശ് കെ പി (വൈസ് ചെയർമാൻ),ശ്രീകാന്ത് എം എസ് (ജനറൽ സെക്രട്ടറി),ഷൈൻ ചെല്ലപ്പൻ (അസിസ്റ്റന്റ് സെക്രട്ടറി),കൃഷ്ണകുമാർ. വി കെ (ട്രെഷറർ),അജികുമാർ കെ (അസിസ്റ്റന്റ് ട്രെഷറർ), ഷിബുരാഘവൻ (മെമ്പർഷിപ്പ് സെക്രട്ടറി),ബിജു. പി ചന്ദ്രൻ (എഡ്യൂക്കേഷൻ സെക്രട്ടറി),വി ഓമനക്കുട്ടൻ (വെൽനെസ്സ് സെക്രട്ടറി),അമ്പിളി ശ്രീധരൻ (കൾച്ചറൽ സെക്രട്ടറി), സനീഷ്‌കുമാർ (കമ്മ്യൂണിറ്റി സ്പോക്മാൻ), സനേഷ് ഈ എസ് (ഇന്റെർനൽ ആഡിറ്റർ) ആയും അധികാരമേറ്റെടുത്തു. പ്രസ്‌തുത ചടങ്ങിൽ മുൻ ചെയർമാൻ സുനീഷ് സുശീലൻ ഉൾപ്പെടെ നിരവധി പേർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു. പുതിയ ഭരണസമിതി മുന്നോട്ടു വെക്കുന്ന നിരവധി ജീവകാരുണ്യ പ്രവർത്തനങ്ങൾ ഉൾപ്പെടുന്ന വിഷൻ 2050 എന്ന കർമ്മപരിപാടിക്ക് എല്ലാവിധമായ പിന്തുണയും നൽകുമെന്നും ആശംസകൾ അറിയിച്ചു സംസാരിച്ചവർ അഭിപ്രായപ്പെട്ടു.

article-image

sdfsf

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed