ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗത്തിൽ സയൻസ് എക്സ്പ്ലോർ റൂമുകൾ തുറന്നു


ഇന്ത്യൻ സ്കൂൾ ജൂനിയർ വിഭാഗത്തിൽ  സയൻസ് എക്സ്പ്ലോർ റൂമുകൾ തുറന്നു. പ്രൈമറി വിദ്യാർത്ഥികൾക്കിടയിൽ ജിജ്ഞാസ, ശാസ്ത്രീയ മനോഭാവം, പഠനത്തോടുള്ള ഇഷ്ടം എന്നിവ വളർത്തിയെടുക്കുകയാണ് ലക്ഷ്യം. സ്‌കൂൾ  ചെയർമാൻ അഡ്വ.ബിനു മണ്ണിൽ വറുഗീസ് സയൻസ് എക്‌സ്‌പ്ലോർ സോൺ ഉദ്ഘാടനം ചെയ്തു. സെക്രട്ടറി വി.രാജപാണ്ഡ്യൻ, എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ബോണി ജോസഫ്, മിഥുൻ മോഹൻ, പ്രിൻസിപ്പൽ വി.ആർ പളനിസ്വാമി, ജൂനിയർ വിംഗ് പ്രിൻസിപ്പൽ പമേല സേവ്യർ, സ്റ്റാഫ് പ്രതിനിധി പാർവതി ദേവദാസ്, ജൂനിയർ വിങ് വൈസ് പ്രിൻസിപ്പൽ പ്രിയ ലാജി, അധ്യാപകർ, രക്ഷിതാക്കൾ, പ്രിഫെക്ടോറിയൽ കൗൺസിൽ അംഗങ്ങൾ, വിദ്യാർത്ഥികൾ  എന്നിവർ ചടങ്ങിൽ പങ്കെടുത്തു. ഹെഡ് ഗേൾ നൂറ റഹ്മത്തലി സ്വാഗതം പറഞ്ഞു. 

പരീക്ഷണങ്ങൾ, പ്രോജക്ടുകൾ എന്നിവയിലൂടെ ശാസ്ത്രീയ ആശയങ്ങൾ അന്വേഷിക്കാൻ വിദ്യാർത്ഥികളെ പ്രോത്സാഹിപ്പിക്കുന്നതിന് അനുകൂലമായ അന്തരീക്ഷം പ്രദാനം ചെയ്യുന്നതിനാണ് സയൻസ് എക്സ്പ്ലോർ റൂമുകൾ രൂപകൽപ്പന ചെയ്തിരിക്കുന്നത്.  വർഷം മുഴുവനും ആസൂത്രിതമായ പ്രവർത്തനങ്ങളുമായി കൊച്ചു  ഗവേഷകർക്ക് ഇത് പുതിയ പഠന അനുഭവങ്ങൾ സമ്മാനിക്കും. സെക്രട്ടറി വി. രാജപാണ്ഡ്യൻ നന്ദി പറഞ്ഞു.

article-image

asdasd

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed