2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗിൽ‍ ബഹ്റൈന് 21ആം സ്ഥാനം


മനാമ: വേൾ‍ഡ് കോംപറ്റിറ്റീവ്നസ് സെന്റർ‍−ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ഡവലപ്മെന്റ് (ഐ.എം.ഡി) പ്രസിദ്ധീകരിച്ച 2024ലെ ലോക മത്സരക്ഷമതാ റാങ്കിംഗിൽ‍ ബഹ്റൈന് 21ആം സ്ഥാനം. നേരത്തെ ഉണ്ടായിരുന്നതിൽ‍നിന്ന് ഒമ്പത് സ്ഥാനങ്ങൾ‍ മുന്നേറിയാണ് ഈ നേട്ടം കൈവരിച്ചത്. ഏറ്റവും പുതിയ റിപ്പോർ‍ട്ടനുസരിച്ച് 12 സൂചകങ്ങളിൽ‍ ബഹ്റൈന്‍ ആഗോളതലത്തിൽ‍ ഒന്നാം സ്ഥാനത്താണ്. കൂടാതെ 75 സൂചകങ്ങളിൽ‍ ആഗോളതലത്തിൽ‍ മികച്ച 10ലാണ്. ഗവണ്‍മെന്റ് നയത്തിന്റെ മികവ് മുതൽ‍ ഫലപ്രദമായ പൊതു− സ്വകാര്യ പങ്കാളിത്തം വരെ സാങ്കേതിക പുരോഗതിയിലേക്ക് നയിക്കുന്ന വിവിധ മേഖലകളിലേക്ക് ഈ മികച്ച പ്രകടനം വ്യാപിച്ചിട്ടുണ്ട്.

ശക്തവും മത്സരാധിഷ്ഠിതവുമായ സമ്പദ്വ്യവസ്ഥയ്ക്കാവശ്യമായ ഉത്തേജകങ്ങൾ‍ ബഹ്റൈന്‍ സ്ഥാപിച്ചിട്ടുണ്ടെന്ന് ധനകാര്യ, ദേശീയ സാമ്പത്തിക മന്ത്രാലയത്തിലെ ദേശീയ സമ്പദ്വ്യവസ്ഥാ കാര്യ അണ്ടർ‍സെക്രട്ടറി ഒസാമ സാലിഹ് അലലാവി പറഞ്ഞു. ഫലപ്രദമായ പങ്കാളിത്തവും മികച്ച അന്താരാഷ്ട്ര കീഴ്വഴക്കങ്ങൾ‍ പിന്തുടരുന്ന അന്തരീക്ഷവും ഉപയോഗിച്ച് ബഹ്റൈന്‍ ഒരു മത്സര സമ്പദ്വ്യവസ്ഥ വികസിപ്പിക്കുന്നത് തുടരുമെന്നും അദ്ദേഹം പറഞ്ഞു.

article-image

രുരുരപുരപ

You might also like

  • Lulu Exchange
  • Chemmannur
  • Straight Forward

Most Viewed