മനാമ സൂഖിൽ അഗ്നിശമന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് ആവശ്യം
മനാമ സൂഖിൽ അഗ്നിശമന മുന്നറിയിപ്പ് സംവിധാനം സ്ഥാപിക്കണമെന്ന് ഓൾഡ് മനാമ സൂഖ് കമ്മിറ്റി വൈസ് പ്രസിഡന്റ് മഹ്മൂദ് അൽ നംലതി. തീപിടിത്തത്തിൽ നാശനഷ്ടം സംഭവിച്ചവർക്ക് നഷ്ടപരിഹാരം നൽകേണ്ടതുണ്ടെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ചയുണ്ടായ വൻ തീപിടിത്തത്തിൽ മൂന്ന് പേർ മരിക്കുകയും ഒമ്പത് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ഇരുപത്തഞ്ചോളം കടകൾ പൂർണമായും കത്തി നശിച്ചു.
നിരവധി കടകൾക്ക് കേടുപാടുകൾ സംഭവിക്കുകയും ചെയ്തു. ഈ സാഹചര്യത്തിലാണ് മഹ്മൂദ് അൽ നംലതി ആവശ്യം ഉന്നയിച്ചിരിക്കുന്നത്. ഉപജീവന മാർഗം നഷ്ടപ്പെട്ട കട ഉടമകൾക്കും ജീവനക്കാർക്കും നഷ്ടപരിഹാരം നൽകുന്നത് അത്യന്താപേക്ഷിതമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ewrrt