ഈദിനോടനുബന്ധിച്ച് 545 തടവുകാർക്ക് മാപ്പു നൽകി ഹമദ് രാജാവ്


ഈദിനോടനുബന്ധിച്ച് 545 തടവുകാർക്ക് മാപ്പു നൽകി ഹമദ് രാജാവ്. ശിക്ഷയുടെ ഒരു ഭാഗം അനുഭവിച്ചവർക്കാണ് രാജാവ്  പ്രത്യേക മാപ്പ് അനുവദിച്ചത്. ഇവരെ സമൂഹത്തിലേക്ക് ക്രിയാത്മകമായി പുനഃസംയോജിപ്പിക്കുന്നതിനും രാജ്യ പുരോഗതിക്കും സമൃദ്ധിക്കും കാരണമായ സമഗ്ര വികസന പ്രക്രിയയിൽ പങ്കാളികളാക്കാനുമുള്ള ഹമദ് രാജാവിന്റെ പ്രതിബദ്ധതയുടെ ഭാഗമാണ് പൊതുമാപ്പ്.

അതേസമയം ഭരണാധികാരികൾ രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ഈദാശംസകൾ കൈമാറി. ഈദ് സമാധാനവും ശാന്തിയും സന്തോഷവും കൈമാറുന്ന അവസരമായിരിക്കട്ടെയെന്നും ലോക സമൂഹത്തിന് സമാധാനത്തിലേക്ക് വെളിച്ചം വിതറാൻ ആഘോഷാവസരങ്ങൾ നിമിത്തമാകട്ടെയെന്നും ആശംസയിൽ വ്യക്തമാക്കി. ഭരണാധികാരികൾ പരസ്പരം ഈദ് ആശംസകൾ കൈമാറുകയും വിവിധ അറബ് രാഷ്ട്രത്തലവൻമാർക്ക് ആശംസകൾ കൈമാറുകയും ചെയ്തു.

article-image

assasdf

You might also like

Most Viewed