ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ബഹ്റൈൻ എം.പിമാർ
മനാമ സൂഖിലുണ്ടായ വൻ തീപിടിത്തത്തിന്റെ പശ്ചാത്തലത്തിൽ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും കർശന പരിശോധനകൾക്ക് വിധേയമാക്കണമെന്ന് ബഹ്റൈൻ എം.പിമാർ ആവശ്യപ്പെട്ടു. മനാമ, മുഹറഖ്, ഇസ ടൗൺ, ഹമദ് ടൗൺ, റിഫ തുടങ്ങിയ ജനസാന്ദ്രത കൂടുതലുള്ള പ്രദേശങ്ങളിലെ എല്ലാ കെട്ടിടങ്ങളും ഉടനടി പരിശോധിക്കണമെന്ന് എം.പിമാരുടെ സ്ട്രറ്റജിക് തിങ്കിങ് ബ്ലോക്ക് പ്രസിഡന്‍റ് അഹമ്മദ് അൽ സലൂം പറഞ്ഞു. നിയമവിരുദ്ധ തൊഴിലാളികളെയും അസാധുവായ സി.ആറും കണ്ടെത്തുന്നതിന് പുറമേ ഇവർ താമസിക്കുന്ന കെട്ടിടങ്ങൾ സുരക്ഷാ വ്യവസ്ഥകൾ പാലിക്കുന്നുണ്ടോ എന്നുകൂടി പരിശോധിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.
മനാമയിലെ തീപിടിത്തത്തിൽ മരിച്ച മൂന്നുപേരുടെ മൃതദേഹങ്ങളാണ് കണ്ടെടുത്തത്. അറുപതോളം കടകൾ അപകടത്തിൽ നശിച്ചിട്ടുണ്ട്.
sdfdsf