യുഎപിഎ കേസിൽ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി


ന്യൂഡൽ‍ഹി: യുഎപിഎ കേസിൽ പ്രശസ്ത എഴുത്തുകാരി അരുന്ധതി റോയിയെ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി. ഡൽഹി ലഫ്. ഗവർ‍ണർ‍ വിനയ് കുമാർ‍ സക്‌സേനയാണ് 2010 ൽ‍ യുഎപിഎ ചുമത്തിയ കേസിൽ‍ പ്രോസിക്യൂട്ട് ചെയ്യാന്‍ അനുമതി നൽ‍കിയത്. പൊതുസ്ഥലത്ത് രാജ്യവിരുദ്ധ പ്രസംഗം നടത്തിയതിന് പ്രഥമദൃഷ്ട്യാ കേസുണ്ടെന്ന് ലഫ്. ഗവർ‍ണറുടെ ഓഫീസ് അറിയിച്ചു. 

2010 ഒക്‌ടോബർ‍ 21ന് ആണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ‘ആസാദി ദ ഓണ്‍ലി വേ’ എന്ന ബാനറിൽ‍ രാഷ്ട്രീയ തടവുകാരെ മോചിപ്പിക്കണം എന്നാവശ്യപ്പെട്ട് നടത്തിയ പരിപാടിയിൽ‍ അരുന്ധതി പ്രേകാപനപരമായ പ്രസംഗം നടത്തിയെന്നാണ് കേസ്. കാഷ്മീരി വിഘടനവാദി നേതാവ് സയ്യിദ് അലി ഷാ ഗീലാനി, പാർ‍ലമെന്‍റ് ആക്രമണ കേസിലുൾ‍പ്പെട്ടിരുന്ന ഡൽ‍ഹി സർ‍വകലാശാല അധ്യാപകന്‍ സയ്യിദ് അബ്ദുൾ‍ റഹ്‌മാന്‍ ഗീലാനി എന്നിവരും കേസിൽ‍ പ്രതികളാണ്.

article-image

sdfsf

You might also like

Most Viewed