ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നു
ബഹ്റൈൻ ശ്രീ മുത്തപ്പൻ സേവാ സംഘം സ്റ്റാർ വിഷൻ ഇവെന്റ്സുമായി ചേർന്ന്, ജൂൺ 17 തിങ്കളാഴ്ച, ബഹ്റിൻ കേരളീയ സമാജത്തിൽ വച്ച് തിരുവപ്പന മഹോത്സവം സംഘടിപ്പിക്കുന്നു. രാവിലെ 7 മണി മുതൽ വൈകിട്ട് 9 വരെ നടക്കുന്ന പരിപാടിയിൽ മുത്തപ്പൻ, തിരുവപ്പന എന്നീ തെയ്യ കോലങ്ങൾ അവതരിപ്പിക്കപ്പെടും. അന്നേദിവസം രാവിലെ 11 മണി മുതൽ ഉച്ചയ്ക്ക് മൂന്ന് മണിവരെ അന്നദാനവും ഉണ്ടായിരിക്കുന്നതാണ്. വൈകിട്ട് ആറുമണിക്ക് നടക്കുന്ന സാംസ്കാരിക പരിപാടിയിൽ ബഹറിനിലെ പ്രമുഖരായ വ്യക്തിത്വങ്ങൾ പങ്കെടുക്കുമെന്നും കേരള ഫോക് ലോർ അക്കാദമിയുടെ ഈ വർഷത്തെ ഗുരുപൂജ അവാർഡ് ജേതാവ് രവീന്ദ്രൻ കൊയിലത്തിന് ബഹ്റിൻ ശ്രീ മുത്തപ്പൻ മടപ്പുരയുടെ പുരസ്കാരം നൽകുമെന്നും ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.
ഇതോടൊപ്പം വള്ളുംപറമ്പത്ത് പണിക്കശ്ശേരി നന്ദകുമാറിന് കലാശ്രേഷ്ഠ പുരസ്കാരവും, ഫൈസൽ പട്ടാണ്ടിയിലിന് സേവാ ശ്രേഷ്ട പുരസ്കാരവും നൽകി ആദരിക്കും. പരിപാടിയിൽ ഈ വർഷത്തെ സിബിഎസ്ഇ 10,12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ മടപ്പുര കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള സെർട്ടിഫിക്കേറ്റുകളും വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ അറിയിച്ചു.
ോേ്ോേ്