ആലേഖ് ചിത്രരചനമത്സരത്തിൽ 3000രത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും
ഇന്ത്യൻ സ്കൂളിൽ നാളെ നടക്കുന്ന ആലേഖ് ചിത്രരചനമത്സരത്തിൽ 3000രത്തോളം വിദ്യാർത്ഥികൾ പങ്കെടുക്കും. 5 മുതൽ 18 വയസ്സുവരെയുള്ള കുട്ടികളും മുതിർന്ന കലാകാരന്മാരും പരിപാടിയിലൂടെ കലാപരമായ ആവിഷ്കാരം നിർവഹിക്കും. പരിപാടിയുടെ ഉദ്ഘാടനം നാളെ രാവിലെ 7.30ന് ഇസാടൗണിലെ ജഷൻമൽ ഓഡിറ്റോറിയത്തിൽ നടക്കും. തുടർന്ന് വിവിധ പ്രായക്കാർക്കുള്ള മത്സരം നടക്കും.
സാംസ്‌കാരിക പരിപാടികൾ, സമാപനം, സമ്മാനവിതരണം എന്നിവ രാത്രി 8 മണിക്ക് ആണ് ആരംഭിക്കുന്നത്. സമൂഹത്തിനുള്ളിൽ സർഗ്ഗാത്മകതയും കലകളും വളർത്തിയെടുക്കുന്നതിനുള്ള ഇന്ത്യൻ സ്‌കൂളിന്റെ സമർപ്പണത്തിലെ സുപ്രധാന നാഴികക്കല്ലാണ് ആലേഖ് എന്ന് സ്‌കൂൾ ചെയർമാൻ അഡ്വ. ബിനു മണ്ണിൽ വറുഗീസ്, സെക്രട്ടറി വി രാജപാണ്ഡ്യൻ, പ്രിൻസിപ്പൽ വി ആർ പളനിസ്വാമി എന്നിവർ വാർത്താക്കുറിപ്പിലൂടെ അറിയിച്ചു.
ന്േി്
ുരപരപര