മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ
ഇന്ത്യൻ ക്ലബ്ബ് നടത്തിവരുന്ന വാർഷിക പരിപാടിയായ മെയ് ക്യൂൻ സൗന്ദര്യമത്സരത്തിൽ വിധിനിർണയത്തിൽ പിഴവ് പറ്റിയതായി ഭാരവാഹികൾ. മത്സര വേദിയിൽ വച്ച് തന്നെ ഫലം പ്രഖ്യാപിക്കാൻ വേണ്ടി വിധികർത്താക്കൾ ഇട്ട മാർക്കുകൾ കൂട്ടിയപ്പോൾ ടാബുലേഷൻ ടീമിനുണ്ടായ പിഴവ് കാരണമാണ് ഇതുണ്ടായതെന്നും സംഘാടകകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. മംഗലാപുരം സ്വദേശി ആസ്ട്രൽ കുടിൻഹയെയാണ് ഇപ്പോൾ മെയ് ക്യൂനായി പ്രഖ്യാപ്പിച്ചിരിക്കുന്നത്. നേരത്തേ ഇവർ ഫസ്റ്റ് റണ്ണർഅപ്പായിരുന്നു.
മത്സരഫലം വന്നതിന് ശേഷം വിധികർത്താക്കൾക്ക് തോന്നിയ സംശയമാണ് സ്‌കോർ ഷീറ്റ് വീണ്ടും പരിശോധിക്കാൻ ഇടയാക്കിയത്. അപ്പോഴേക്കും സോഷ്യൽ മീഡിയ വഴി വേദിയിൽ പ്രഖ്യാപിച്ച ഫലം പ്രചരിക്കുകയും ചെയ്തു. തങ്ങൾ നൽകിയ വിധിനിർണ്ണയം തന്നെ നടപ്പിലാക്കാൻ വിധികർത്താക്കൾ സംഘാടകരോട് ആവശ്യപ്പെട്ടതിനെ തുടർന്നാണ് സംഘാടകർ വാർത്തസമ്മേളനത്തിൽ ഈ കാര്യം വ്യക്തമാക്കിയത്. മേയ് 31 നാണ് ഇന്ത്യൻ ക്ലബ്ബിൽ വച്ച് മേയ് ക്വീൻ മത്സരം നടന്നത്.
serfsdf