മനാമ സൂഖിലെ തീപിടിത്തത്തിൽ 3 മരണം റിപ്പോർട്ട് ചെയ്തു


ഇന്നലെ വൈകീട്ട്  ബഹ്റൈൻ തലസ്ഥാനമായ മനാമയിൽ ഉണ്ടായ വൻ തീപിടിത്തത്തിൽ അവസാന വിവരം ലഭിക്കുമ്പോൾ മൂന്ന് പേർ മരണപ്പെട്ടതായി അധികൃതർ അറിയിച്ചു.  സിവിൽ ഡിഫൻസ് നടത്തിയ പരിശോധനയിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ഇവരുടെ വിവരങ്ങൾ വെളിപ്പെടുത്തിയിട്ടില്ല. തീപിടിത്തത്തിൽ പരിക്കേറ്റ ആറു പേർ ഇപ്പോൾ ആശുപത്രിയിൽ ചികിത്സയിലാണ്. തീ പിടിച്ച കെട്ടിടത്തിൽനിന്ന് ചാടിയവരും പുക ശ്വസിച്ച് ശ്വാസംമുട്ടൽ അനുഭവപ്പെട്ടവരുമാണ് ചികിത്സയിൽ കഴിയുന്നത്.

ഇതിൽ കൂടുതൽ പേർ ആഫ്രിക്കൻ രാജ്യങ്ങളിൽ നിന്നുള്ളവരാണെന്ന് സമീപവാസികൾ പറഞ്ഞു. ശൈഖ് അബ്ദുല്ല റോഡിലെ കെട്ടിടത്തിലാണ് ഇന്നലെ വൈകുന്നേരം നാലിനോടടുപ്പിച്ച് തീപിടിത്തമുണ്ടായത്. വളരെ പെട്ടന്ന് തന്നെ തീ അടുത്തടുത്തുള്ള വ്യാപാര സ്ഥാപനങ്ങളിലേക്ക് ആളിപ്പടരുകയായിരുന്നു. പല കടകളും പൂർണമായും കത്തിനശിച്ചിട്ടുണ്ട്. അതേസമയം തീപിടുത്തത്തിന്റെ യത്ഥാർത്ഥ കാരണം ഇപ്പോഴും വ്യക്തമായിട്ടില്ല. മലയാളി സംഘടനാ പ്രവർത്തകർ അടക്കം നിരവധി പേരാണ് ഇവിടെ രക്ഷാപ്രവർത്തനത്തിനും, ബുദ്ധിമുട്ട് അനുഭവിക്കുന്നവരെ സഹായിക്കാനുമായി എത്തിചേർന്നത്.

article-image

asdasd

You might also like

Most Viewed