സ്വാഗത സംഘം രൂപവത്കരിച്ചു


മനാമയിൽ സുന്നി ഔഖാഫിന്റെ ആഭിമുഖ്യത്തിൽ അൽ ഫുർഖാൻ സെന്റർ സംഘടിപ്പിക്കുന്ന ഈദ്‌ഗാഹിന്റെ സംഘാടനത്തിനായി സ്വാഗത സംഘം രൂപവത്കരിച്ചു. മനാമ ഗോൾഡ്‌ സിറ്റിക്ക്‌ മുൻവശമുള്ള മുനിസിപ്പാലിറ്റി (ബലദിയ്യ) കോമ്പൗണ്ടിലാണ്‌ ഈദ്‌ഗാഹ്‌ നടക്കുന്നത്‌. മുഖ്യ രക്ഷാധികാരി സൈഫുല്ല ഖാസിം, ചെയർമാൻ അബ്ദുൽ മജീദ്‌ തെരുവത്ത്‌, ജനറൽ കൺവീനർ അബ്ദുസ്സലാം ബേപ്പൂർ. കൺവീനർമാർ ഹിഷാം കെ.ഹമദ്‌, മുഹമ്മദ്‌ ശാനിദ്‌ വയനാട്‌, ആരിഫ്‌ അഹമദ്‌, സഹീദ്‌ പുതിയങ്ങാടി.

കോഓഡിനേഷൻ: മുജീബുറഹ്മാൻ എടച്ചേരി. പബ്ലിസിറ്റി: മുബാറക്‌ വി.കെ, ബാസിത്‌ വില്യാപ്പള്ളി, ഷറഫുദ്ദീൻ അടൂർ, അബ്ദുല്ല പുതിയങ്ങാടി. റിഫ്രഷ്മെന്റ്‌: യൂസുഫ്‌ കെ.പി, ആഷിഖ്‌ പി.എൻ.പി. റവന്യു: ഫാറൂഖ്‌ മാട്ടൂൽ, ഇഖ്ബാൽ കാഞ്ഞങ്ങാട്‌. ടെക്നിക്കൽ സപ്പോർട്ട്‌: അനൂപ്‌ തിരൂർ, മായൻ. ലേഡീസ്‌ കേർ: ഖമറുന്നിസ അബ്ദുൽ മജീദ്‌, സബീല യൂസുഫ്‌, ഷക്കീല ഫാറൂഖ്‌, സമീറ അനൂപ്‌, ബിനൂഷ തുടങ്ങിയവരെ തെരഞ്ഞെടുത്തു. അൽ ഫുർഖാൻ സെന്ററിൽ ചേർന്ന യോഗത്തിൽ അൽ ഫുർഖാൻ സെന്റർ പ്രസിഡന്റ്‌ സൈഫുള്ള ഖാസിം അധ്യക്ഷത വഹിച്ചു. 

article-image

czdf

You might also like

Most Viewed