ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടി ‘സർഗ്ഗസന്ധ്യ’ ജൂൺ 14ന്
ബഹ്റൈൻ മലയാളി ഫോറം സംഘടിപ്പിക്കുന്ന കലാ സാംസ്കാരിക പരിപാടി ‘സർഗ്ഗസന്ധ്യ’ ജൂൺ 14 വെള്ളിയാഴ്ച ബിഎംസിഹാളിൽ വച്ച് നടക്കും. വൈകീട്ട് 7 മണി മുതൽ ബഹ്‌റൈനിലെ യുവ ഗായകരായ ജോളി കൊച്ചീത്ര, ജെസ്‌ലി കലാം, ദിനേശ് ചോമ്പാല, വിശ്വ സുകേഷ്, ഹരികുമാർ കിടങ്ങൂർ, അജിതാ രാജേഷ്, ധന്യ രാഹുൽ, ദിനേശ് മോതിരവള്ളി തുടങ്ങിയർ നയിക്കുന്ന നാടൻ ഗാനമേള.
ഹാർമോണിയത്തിൽ ഹംസയും, തബലയിൽ വിനുവും പിന്നണി ഒരുക്കും. തുടർന്ന് ‘ നാടകം നാടിൻ്റെ ഉള്ളറിഞ്ഞിപ്പോഴും ‘ എന്ന വിഷയത്തിൽ നാടകപ്രവർത്തകനും ഡിസൈനറുമായ ഹരീഷ് മേനോൻ സംസാരിക്കും. പ്രേക്ഷകർക്ക് നാടകാനുഭവങ്ങൾ പങ്കുവയ്ക്കാനുള്ള അവസരം ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്ക് പ്രോഗ്രാം കോർഡിനേറ്റർ രവി മാരാത്ത് 3983 7087 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
ോേ്ോേ്