ഈദ് ആശംസകൾ നേർന്ന് ബഹ്റൈൻ മന്ത്രിസഭ


ഭരണാധികാരി രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫക്കും, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫക്കും രാജ്യത്തെ മുഴുവൻ ജനങ്ങൾക്കും അറബ്, ഇസ്ലാമിക സമൂഹത്തിനും ഈദ് ആശംസകൾ നേർന്ന് മന്ത്രിസഭ. ഗുദൈബിയ പാലസിൽ ചേർന്ന യോഗത്തിന് ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ അധ്യക്ഷത വഹിച്ചു.

ബഹ്റൈനിൽനിന്നുള്ള ഹജ്ജ് തീർഥാടകർക്ക് വിശുദ്ധ സ്ഥലങ്ങളിൽ ആവശ്യമായ എല്ലാ സംവിധാനങ്ങളുമൊരുക്കാൻ നിർദേശം നൽകിയ കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ നടപടിയെ കാബിനറ്റ് അഭിനന്ദിച്ചു. അധ്യയന വർഷത്തെ പരീക്ഷയിൽ വിജയിച്ച മുഴുവൻ കുട്ടികൾക്കും അവരെ പഠിപ്പിച്ച അധ്യാപകർക്കും കാബിനറ്റ് പ്രത്യേകം നന്ദി പ്രകാശിപ്പിച്ചു.   

article-image

ascdc

You might also like

Most Viewed