അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ സുനിത വില്യംസിനും ഒമ്പതുപേർക്കും അണുബാധ


അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിൽ ഇന്ത്യൻ വംശജ സുനിത വിൽയംസ്‌ ഉൾപ്പെടെ ഒമ്പതുപേർക്ക്‌ അണുബാധ. ശ്വാസകോശത്തെ ബാധിക്കുന്ന ‘എന്ററോബാക്ടർ ബുഗാണ്ടെനിസ്‌’ എന്ന ബാക്ടീരിയയാണ്‌ ആരോഗ്യപ്രശ്‌നങ്ങൾക്ക്‌ കാരണമെന്നാണ്‌ വിലയിരുത്തൽ.

സ്ഥിരമായി അടച്ചുപൂട്ടിയ അവസ്ഥയിലുള്ള നിലയത്തിനുള്ളിൽ രൂപപ്പെട്ട്‌ ശക്തിപ്രാപിച്ച  ബാക്ടീരിയ മിക്ക മരുന്നുകളെയും പ്രതിരോധിക്കും എന്നതിനാൽ ‘സൂപ്പർബഗ്‌’ എന്നാണ്‌ അറിയപ്പെടുന്നത്‌. 

ഇരുപത്തിനാലു വർഷത്തിനുള്ളിൽ പലപ്പോഴായി നിലയത്തിൽ എത്തിയ ബഹിരാകാശ യാത്രികരിൽക്കൂടി എത്തിപ്പെട്ട ബാക്ടീരിയ, കുമിഞ്ഞുകൂടിയിരിക്കുന്ന മാലിന്യങ്ങളുടെ സാന്നിധ്യത്തിൽ രൂപാന്തരം പ്രാപിച്ച്‌ ശക്തിപ്പെട്ടിരിക്കാമെന്നാണ്‌ ശാസ്ത്രജ്ഞരുടെ വിലയിരുത്തൽ.

article-image

dfgdfg

You might also like

Most Viewed