ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷൻ നാടൻ പന്ത് കളി മത്സരം സംഘടിപ്പിക്കുന്നു
ബഹ്‌റൈൻ കേരള നേറ്റീവ് ബോൾ ഫെഡറേഷന്റെ ആഭിമുഖ്യത്തിൽ പ്രഥമ ജി. സി. സി. കപ്പ് ചാമ്പ്യൻഷിപ്പ് നാടൻ പന്ത് കളി മത്സരം “ പവിഴോത്സവം − 2024” എന്ന പേരിൽ ജൂൺ 16, 17 തീയതികളിൽ നടക്കും. സിഞ്ചിലുള്ള അൽ അഹലി ക്ലബ് മൈതാനിയിൽ വെച്ച് നടക്കുന്ന മത്സരത്തിൽ ഖത്തർ, കുവൈറ്റ്, യു. എ. ഇ, ബഹ്‌റിൻ ടീമുകൾ പങ്കെടുക്കും.
ജൂൺ 16ന് രാവിലെ 6:30 തിന് കേരള നേറ്റീവ് ബോൾ ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് സന്ദീപ് എസ്. കരോട്ട്കുന്നേൽ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യുമെന്നും, നാടൻ പന്ത് കളി താരം കമ്പംമേട് ടീമിന്റെ ബിജോമോൻ സ്കറിയ അടക്കമുള്ളവർ പങ്കെടുക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
ോേ്ോേ്