ഗുരുദേവ സോഷ്യൽ സൊസൈറ്റി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റി ജീവകാരുണ്യ പ്രവർത്തനങ്ങളുടെ ഭാഗമായി ഷിഫാ അൽജസീറ മെഡിക്കൽ സെന്ററുമായി സഹകരിച്ച് കാനു ഗാർഡനിലെ സൊസൈറ്റി ആസ്ഥാനത്ത് വെച്ച് സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു. ക്യാമ്പിൽ ജീവിത ശൈലി രോഗങ്ങളുടെ സൗജന്യ പരിശോധനയും സൗജന്യ ഡോക്ടർ കൺസൾട്ടേഷനും ഉണ്ടായിരുന്നു.
സൊസൈറ്റി ചെയർമാൻ സനീഷ് കൂറുമുള്ളിൽ ഷിഫാ അൽ ജസീറ ഹോസ്പിറ്റൽ പ്രതിനിധിക്ക് ഉപഹാരം നൽകി ആദരിച്ചു.
asdsd
sdfsdf
xf