ഐ.സി.എഫ് ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു


അനുദിനം വർധിച്ചുവരുന്ന പ്രവാസികളുടെ യാത്രാ പ്രതിസന്ധിക്ക് ശാശ്വത പരിഹാരം കാണുന്നതിനും ബദൽ സാധ്യതകൾ ആരായുന്നതിനുമായി ഐ.സി.എഫ് ‘അവസാനിക്കാത്ത ആകാശച്ചതികൾ’ എന്ന ശീർഷകത്തിൽ മനാമ സുന്നി സെന്ററിൽ ജനകീയ സദസ്സ് സംഘടിപ്പിച്ചു. പ്രമുഖ സാമൂഹിക പ്രവർത്തകൻ ഫസലുൽ ഹഖ് പരിപാടി  ഉദ്ഘാടനം ചെയ്തു. വിമാനയാത്രക്കാർക്കുള്ള അവകാശങ്ങളെക്കുറിച്ചും  ആനുകൂല്യങ്ങളെക്കുറിച്ചും  എല്ലാവരും ബോധവാന്മാരാകുന്നതോടൊപ്പം  ചൂഷണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെനും അദ്ദേഹം ഓർമപ്പെടുത്തി. 

ഐ.സി.എഫ് നാഷനൽ പ്രസിഡന്‍റ് കെ.സി. സൈനുദ്ദീൻ സഖാഫി അധ്യക്ഷത വഹിച്ചു. പ്രദീപ്  പുറവങ്കര,  മനു മാത്യു എബ്രഹാം, എം.സി. അബുൽ കരീം, പ്രവീൺ കൃഷ്ണ, ജവാദ് വക്കം എന്നിവർ സംസാരിച്ചു. ശമീർ പന്നൂർ സ്വാഗതവും ഷംസു പൂക്കയിൽ നന്ദിയും പറഞ്ഞു.

article-image

zczxc

You might also like

Most Viewed