കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേർസ് ഫോറത്തിന്റെ 50 −മത് അദ്ധ്യായം വാങ്മയം 2024


കേരള സോഷ്യൽ ആൻഡ് കൾച്ചറൽ അസോസിയേഷൻ സ്പീക്കേർസ് ഫോറത്തിന്റെ  50 −മത് അദ്ധ്യായം വാങ്മയം 2024 എന്ന പേരിൽ സംഘടിപ്പിച്ചു. ബിഎംസി ഹാളിൽ വെച്ച്  ന‌ടന്ന പരിപാടിയിൽ KSCA പ്രസിഡന്റ്  പ്രവീൺ നായർ അധ്യക്ഷത വഹിച്ചു. ന്യൂ ഇന്ത്യൻ സ്കൂൾ പ്രിൻസിപ്പാൾ ഗോപിനാഥ് മേനോൻ മുഖ്യാതിഥിയായിരുന്ന പരിപാടിയിൽ ഫ്രാൻസിസ് കൈതാരത്ത് മുഖ്യ പ്രഭാഷണം നടത്തി. സ്പീക്കേർസ് ഫോറം കൺവീനർ  അനിൽകുമാർ യു കെ  സ്വാഗതം പറഞ്ഞ പരിപാടിയിൽ KSCA ജനറൽ സെക്രട്ടറി സതീഷ് നാരായണൻ, KSCA  സാഹിത്യ വിഭാഗം സെക്രട്ടറി രഞ്ചു രാജേന്ദ്രൻ നായർ,  സ്പീക്കേർസ് ഫോറം പ്രസിഡന്റ് ഷൈൻ നായർ, മുൻ  സ്പീക്കേർസ് ഫോറം പ്രസിഡന്റ് രമ സന്തോഷ്, ഫോർ പി എം ന്യൂസ് എക്സിക്യുട്ടീവ് എഡിറ്റർ പ്രദീപ് പുറവങ്കര, KSCA മുൻ പ്രസിഡന്റ് സന്തോഷ് കുമാർ എന്നിവർ ആശംസകൾ നേർന്നു. 

ചടങ്ങിൽ ബാലചന്ദ്രൻ കൊന്നക്കാട്, സുമിത്ര പ്രവീൺ, വിശ്വനാഥൻ ഭാസ്കരൻ എന്നിവരെ ആദരിച്ചു. സാബു പാലായുടെ നേതൃത്വത്തിൽ നടന്ന നിമിഷ പ്രസംഗത്തിൽ അനിൽകുമാർ പിള്ള, കുമാരി റിഥി രാജീവൻ, രാജേഷ് എന്നിവർ സംസാരിച്ചു. പത്രപ്രവർത്തകനും കവിയുമായ ഇ. വി രാജീവൻ  പ്രസംഗങ്ങൾ അവലോകനം ചെയ്ത പരിപാടിയിൽ പത്ത്, പന്ത്രണ്ട് ക്ലാസുകളിൽ പരീക്ഷ എഴുതി വിജയിച്ച KSCA കുടുംബാഗങ്ങളുടെ കുട്ടികൾക്കും, കവിത പാരായണം ചെയ്ത ഷീജ ചന്ദ്രൻ, പ്രോഗ്രാമിന്റെ മുഖ്യ അവതാരക  ലീബ രാജേഷ് എന്നിവർക്കും മൊമെന്റോ നൽകി ആദരിച്ചു.സ്പീക്കേർസ് ഫോറം സെക്രട്ടറി സജിത്ത് വെള്ളിക്കുളങ്ങര നന്ദി പ്രകാശിപ്പിച്ചു. 

article-image

sdfsf

article-image

dsfdsfg

article-image

dsfgdsfg

You might also like

Most Viewed