മുഹറഖ് സൂഖ് നവീകരണം; കച്ചവടം കുറഞ്ഞ വ്യാപാരികൾക്ക് സഹായം
മുഹറഖ് സൂഖ് നവീകരണ പ്രവൃത്തികൾ മൂലം കച്ചവടം കുറഞ്ഞ വ്യാപാരികൾക്ക് സഹായം നൽകാൻ തീരുമാനം. മുനിസിപ്പാലിറ്റിയിൽ കുടിശ്ശികയുള്ള വ്യാപാരികൾക്ക് ആ തുക ഇളവു ചെയ്തുകൊടുക്കാനാണ് മുഹറഖ് മുനിസിപ്പൽ കൗൺസിൽ തീരുമാനം. നിർമാണ പ്രവൃത്തികൾ നടക്കുന്നതിനാൽ കച്ചവടം വളരെ കുറവാണെന്നും സഹായം വേണമെന്നും ആവശ്യപ്പെട്ട് വ്യാപാരികൾ നിവേദനം നൽകിയിരുന്നു.
കൗൺസിലർ അബ്ദുൽ അസീസ് അൽനാർ ഈ വിഷയം ഉന്നയിച്ചതിനെത്തുടർന്ന് കൗൺസിൽ ചെയർമാൻ ഇത് കൗൺസിലിന്റെ പരിഗണനക്കു വെച്ചു. കൗൺസിലിൽ ഏകകണ്ഠമായാണ് ഇളവു നൽകാൻ തീരുമാനമുണ്ടായത്. മൊത്തത്തിൽ 597,120 ദീനാറാണ് സൗന്ദര്യവത്കരണത്തിനും പച്ചപ്പ് പിടിപ്പിക്കുന്നതിനുമായി വകയിരുത്തിയത്.
sdfsdf