എസ്കെഎസ്എസ്എഫ് ബഹ്റൈൻ 'മതം മധുരമാണ്' ക്യാമ്പയിൻ സംഘടിപ്പിച്ചു


എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന കമ്മിറ്റിയുടെ ആഹ്വാന പ്രകാരം കേരളത്തിനകത്തും പുറത്തുമായി ഓരോ യൂണിറ്റുകളിലും നടത്തിവരുന്ന “മതം മധുരമാണ് “ ക്യാമ്പയിൻ എസ്.കെ.എസ്.എസ് എഫ് ബഹ്റൈൻ കമ്മറ്റിയുടെ നേതൃത്വത്തിൽ മനാമ സമസ്ത ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ചു. മതം വിശ്വസിക്കുന്നവർക്ക്  മധുരമാണെന്നും  മതത്തെ ചേർത്തുപിടിക്കുന്നവർക്ക് ജീവിതം ആസ്വാദനമാണെന്ന് സമസ്ത ബഹ്റൈൻ പ്രസിഡണ്ട്  സയ്യിദ് ഫക്റുദീൻ തങ്ങൾ ഉദ്ഘാടനം പ്രഭാഷണം നടത്തിക്കൊണ്ട് സംസാരിച്ചു.

മതനിരാസവും സ്വതന്ത്രവാദങ്ങളും യുക്തിചിന്തകളും പുതിയ തലമുറയ്ക്ക് എത്തിക്കാൻ ആസൂത്രിത ശ്രമങ്ങൾ നടത്തുന്ന ഈ കാലത്ത് സത്യവിശ്വാസത്തിന്റെ തെളിവും തെളിമയും ബോധ്യപ്പെട്ടു. ചതിക്കുഴികൾ തിരിച്ചറിഞ്ഞ് പ്രവാചക ജീവിത മാതൃക പിൻപറ്റി ജീവിക്കാൻ വഴിതെറ്റുന്ന ഇളം തലമുറയ്ക്ക് കഴിയണമെന്നും അവർക്കാണ് മതത്തിൻറെ മാധുര്യം നുകരുവാൻ കഴിയുകയുള്ളു എന്നും  പ്രമുഖ പണ്ഡിതനും നന്തി ദാറുസ്സലാം എഡ്യു വില്ലേജ്  ഇസ്‌ലാമിക് തത്വശാസ്ത്ര പണ്ഡിതനും, ജ്യോതിശാസ്ത്ര പ്രഫസറുമായ  ഉസ്താദ് ശുഹൈബുൽ ഹൈത്തമി പ്രമേയ പ്രഭാഷണം നടത്തി സംസാരിച്ചു. സമസ്ത ബഹ്റൈൻ പ്രസിഡണ്ട് സയ്യിദ് ഫക്റുദ്ധീൻ തങ്ങൾ ഉദ്ഘാടനം നിർവ്വഹിച്ച സദസ്സിന് SKSSF ബഹ്റൈൻ വൈസ് പ്രസിഡണ്ട് നിഷാൻ ബാഖവി അദ്ധ്യക്ഷത വഹിക്കുകയും സമസ്ത ബഹ്റൈൻ ജനറൽ സെക്രട്ടറി എസ്. എം അബ്ദുൽ വാഹിദ്, KMCC ജനറൽ സെക്രട്ടറി അസ്സൈനാർ കളത്തിങ്കൽ തുടങ്ങിയവർ ആശംസകളർപ്പിച്ചു സംസാരിക്കുകയും ചെയ്തു. സമസ്ത കേരള ജം ഇയ്യത്തുൽ മുഅല്ലിമീൻ ബഹ്റൈൻ റെയിഞ്ച് പ്രസിഡണ്ട് സയ്യിദ് യാസിർ ജിഫ്‌രി തങ്ങൾ, സെക്രട്ടറി ബഷീർ ദാരിമി, സമസ്ത ബഹ്റൈൻ ട്രഷറർ നൗഷാദ് SK, വൈസ് പ്രസിഡണ്ടുമാരായ ഹാഫിള് ഷറഫുദ്ധീൻ, മുഹമ്മദ് മുസ്‌ലിയാർ എടവണ്ണപ്പാറ, ശഹിം ദാരിമി,അലി ഫൈസി ബഹ്റൈൻ KMCC കേന്ദ്ര നേതാക്കളായ ഷംസുദ്ധീൻ വെള്ളിക്കുളങ്ങര, ഒകെ കാസിം, സമസ്ത ബഹ്റൈൻ കോർഡിനേറ്റർ അഷ്റഫ് അൻവരി, എസ്കെഎസ്എസ്എഫ് വർക്കിംഗ് പ്രസിഡണ്ട് സജീർ പന്തക്കൽ, ട്രഷറർ ഉമൈർ വടകര, ജോയിൻ സെക്രട്ടറി അഹമ്മദ് മുനീർ, റാഷിദ് കക്കട്ടിൽ, മുഹമ്മദ് മാസ്റ്റർ, തുടങ്ങിയവർ സന്നിഹിതരായിരുന്നു.

സമസ്ത ബഹ്റൈൻ കേന്ദ്ര ഏരിയാ നേതാക്കൾ, റെയിഞ്ച് ജംഇയ്യത്തുൽ മുഅല്ലിമീൻ ഭാരവാഹികളും മറ്റു ഉസ്താദുമാരും SKSSF വിവിധ ഏരിയ കോർഡിനേറ്റർ  ബഹ്റൈൻ KMCC വിവിധ ജില്ല ഏരിയ നേതാക്കളും പ്രതിനിധികളും സന്നിഹിതായിരുന്നു. മീഡിയ കൺവീനർ ജസീർ വാരം.മനാമ ഏരിയ കൺവിനർമാരായ ഷബീർ, നൗഷാദ്, ഫൈറൂസ്, അഷറഫ്, റാഷിദ്, VK മദ്റസ ഭാരവാഹികളായ അബ്ദുൽറഹൂഫ്, ജബ്ബാർ, റഫീഖ്, സ്വാലിഹ്, സക്കീർ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി. SKSSF ബഹ്റൈൻ സെക്രട്ടറി നവാസ് കണ്ടറ സ്വാഗതവും ജോയിൻ്റ് സെക്രട്ടറി ഷാജഹാൻ കടലായി നന്ദിയും പറഞ്ഞു.

article-image

gjgjhg

You might also like

  • Lulu Exchange
  • Straight Forward

Most Viewed