ചികിത്സാ സഹായം നൽകി കെ.പി.എ
സൈക്കിൾ യാത്രക്കിടയിൽ അപകടം സംഭവിച്ചു സൽമാനിയ ആശുപത്രിയിൽ ചികിത്സ നടത്തുകയും നാട്ടിലേക്കു പോകുകയും ചെയ്ത കെ.പി.എ ഹമദ് ടൗൺ മെമ്പർ പ്രേമ കുമാറിന്റെ തുടർ ചികിത്സയ്ക്ക് കെ.പി.എ സഹായം നൽകി. ഹമദ് ടൗൺ ഏരിയ അംഗങ്ങൾ സമാഹരിച്ച തുകയും, കെ.പി.എ ചാരിറ്റി വിങ്ങിൽ നിന്നുള്ള ചികിത്സാധനസഹായവും ചേർത്ത് പ്രേമ കുമാറിനു അയച്ച ധനസഹായത്തിന്റെ രേഖകൾ കെ.പി.എ ചാരിറ്റി വിങ് കൺവീനർ സജീവ് ആയൂർ ഏരിയ കമ്മിറ്റി അംഗങ്ങൾക്ക് കൈമാറി. ഏരിയ കോ-ഓർഡിനേറ്റര്മാരായ വി.എം പ്രമോദ്, അജിത് ബാബു മറ്റു ഏരിയ കമ്മിറ്റി അംഗങ്ങളായ പ്രദീപ് കുമാർ, വിനീത് രാജഗോപാൽ, റാഫി പരവൂർ, വിനോദ് ചന്ദ്രൻ എന്നിവർ സന്നിഹിതരായിരുന്നു.
adsdsaadssde