ബഹ്റൈനിൽ നിര്യാതനായി
കോഴിക്കോട് വടകര ഇരിങ്ങൽ സ്വദേശി ബഹ്റൈനിൽ നിര്യാതനായി. തെക്കേവളപ്പിൽ നാണുവിന്റെയും രാധയുടെയും മകൻ ശൈലേഷ് ആണ് മരിച്ചത്. 40 വയസായിരുന്നു പ്രായം. 12 വർഷമായി ബഹ്റൈനിലുണ്ട്. ഒരു വർഷമായി അറാദിലെ ടയർ ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്യുകയായിരുന്നു. കഴിഞ്ഞ വ്യാഴാഴ്ചയാണ് നാട്ടിൽനിന്ന് അവധിക്കുശേഷം മടങ്ങിയെത്തിയത്.
dfdfdfds