എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം ചെയ്ത് മൈത്രി ബഹ്‌റൈൻ


മൈത്രി ബഹ്‌റൈൻ ഈ വർഷം എസ്.എസ്.എൽ.സി, +2 പാസായ മൈത്രി കുടുംബാംഗങ്ങളുടെ കുട്ടികൾക്കുള്ള എജുക്കേഷനൽ എക്സലൻസ് അവാർഡ് വിതരണം ചെയ്തു. ട്രീ ഓഫ് ലൈഫ് ചാരിറ്റി ചെയർമാൻ ഖലീൽ അൽ ഡൈലാമി മുഖ്യാതിഥിയായി പങ്കെടുത്ത ചടങ്ങിൽ മൈത്രി ബഹ്‌റൈൻ പ്രസിഡന്റ്‌ നൗഷാദ് മഞ്ഞപ്പാറ അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനിൽ ബാബു സ്വാഗതം പറഞ്ഞു മുൻ ഇന്ത്യൻ സ്കൂൾ ചെയർമാൻ എബ്രഹാം ജോൺ പരിപാടി ഉദ്ഘാടനം ചെയ്തു. മുഖ്യാതിഥി ഖലീൽ ഡൈലാമി കുട്ടികൾക്ക് മെമന്റോയും സർട്ടിഫിക്കറ്റും വിതരണം ചെയ്തു. ബി.എ ഇംഗ്ലീഷ് ലിറ്ററേച്ചർ ആൻഡ് കമ്യൂണിക്കേഷൻ ബിരുദ പഠനത്തിൽ സെക്കൻഡ് റാങ്ക് വാങ്ങിയ മൈത്രി ബഹ്‌റൈൻ ജനറൽ സെക്രട്ടറി സുനിൽ ബാബുവിന്റെ മകൾ സൽവ സബിനിയെ ചടങ്ങിൽ ആദരിച്ചു. സാമൂഹിക പ്രവർത്തകരായ സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, മൈത്രി മുൻ പ്രസിഡന്റ്‌ ഷിബു പത്തനംതിട്ട, സിബിൻ സലീം, ചാരിറ്റി കൺവീനർ ഷിബു ബഷീർ, എന്നിവർ ചടങ്ങിൽ ആശംസകൾ അറിയിച്ചു.

article-image

fdfdhghghgfg

You might also like

Most Viewed