വോയ്‌സ് ഓഫ് ആലപ്പി ചിത്രരചനാ മത്സരം നടത്തി
വോയ്‌സ് ഓഫ് ആലപ്പിയുടെ സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കുട്ടികൾക്കായി ചിത്രരചനാ മത്സരം നടത്തി. ‘പരിസ്ഥിതി സംരക്ഷണം’ എന്ന ആശയത്തെ മുൻനിർത്തി ലോക പരിസ്ഥിതി ദിനമായ ജൂൺ 5ന് സംഘടിപ്പിച്ച മത്സരത്തിൽ നിരവധി കുട്ടികൾ പങ്കെടുത്തു. പ്രായത്തിന്റെ അടിസ്ഥാനത്തിൽ വിവിധ ഗ്രൂപ്പുകളായി തിരിച്ച് നടത്തിയ മത്സരത്തിൽ സബ് ജൂനിയർ വിഭാഗത്തിൽ ആൻഡ്രിയ ഗ്രേസ് ബെന്നി ഒന്നാം സ്ഥാനവും ജാൻവിക പ്രവീൺ രണ്ടാം സ്ഥാനവും നേടി. ശ്രേയ സുമേഷ്, ശിഖ എസ് കൃഷ്‌ണ എന്നിവർക്കാണ് ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും സ്ഥാനങ്ങൾ. സീനിയർ വിഭാഗത്തിൽ ഫാത്തിമ ഷെമീസ്, ആഞ്ചേല ഗ്രേസ് ബെന്നി എന്നിവർ യഥാക്രമം ഒന്നും രണ്ടും സ്ഥാനങ്ങൾ നേടി.
AEQSWDREQRWDEFRSWDEFRSW