കേരള ഗാലക്സി വേൾഡ് വിവാഹ സഹായം കൈമാറി
ജീവകാരുണ്യ കൂട്ടായ്മയായ കേരള ഗാലക്സി വേൾഡ്, മുൻ പ്രവാസിയുടെ മകളുടെ വിവാഹത്തിന് സഹായം കൈമാറി. തൃശൂർ കൈപ്പമംഗലം സ്വദേശി നൗഷാദിന്റെ മകളുടെ വിവാഹ ആവശ്യാർഥം കേരള ഗാലക്സി ഗ്രൂപ്പ് സമാഹരിച്ച സഹായം ചെയർമാൻ വിജയൻ കരുമലയുടെ നേതൃത്വത്തിൽ കൈമാറി. ചടങ്ങിൽ എക്സിക്യൂട്ടിവ് അംഗങ്ങളായ ഗഫൂർ മയ്യന്നൂർ ഖാലിദ്, രാജീവൻ കൊയിലാണ്ടി തുടങ്ങിയവർ പങ്കെടുത്തു. ഫ്രാൻസിസ് കൈതാരത്താണ് സഹായം കൈമാറിയത്. ചടങ്ങിൽ സാമൂഹികപ്രവർത്തകരായ സഈദ് ഹനീഫ, ഇ.വി. രാജീവൻ, റിജോയ് മാത്യു, മുൻ പ്രവാസികളായ ചാക്കോ മാളിയേക്കൽ ജോസഫ്, റോസിലി ചാക്കോ എന്നിവരും സന്നിഹിതരായിരുന്നു.
sasadadsdsafadfsw