കെ.എം.സി.സി കോഴിക്കോട് ജില്ലാ കമ്മിറ്റി വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു
ലോകസഭ തെരഞ്ഞെടുപ്പിൽ ഇൻഡ്യ മുന്നണിയുടെ മുന്നേറ്റത്തിന്റെ ഭാഗമായി മനാമ കെ.എം.സി.സി ഹാളിൽ കെ.എം.സി.സി ബഹ്‌റൈൻ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിൽ വിജയാഹ്ലാദ സംഗമം സംഘടിപ്പിച്ചു. മുസ്‍ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുള്ള ഗൂഗിൾ മീറ്റ് വഴി ആഹ്ലാദ സംഗമം ഉദ്ഘാടനം ചെയ്തു. പ്രവാസി സമൂഹത്തിൽ നിന്നും ലഭിച്ച പിന്തുണക്കും സ്നേഹത്തിനും നന്ദി അറിയിക്കുന്നതായി കോഴിക്കോട് ലോക സഭയിലെ നിയുക്ത എം. പി രാഘവൻ, മുസ്ലിം യൂത്ത് ലീഗ് ജില്ലാ ജനറൽ സെക്രട്ടറി ടി മൊയ്‌ദീൻ കോയ എന്നിവർ ഓൺലൈൻ മീറ്റിലൂടെ പറഞ്ഞു.
erw4reerer