പ്രവാസി തൊഴിലാളികളുടെ എണ്ണത്തിൽ വർധന


തൊഴിൽ മേഖലയിലെ പ്രവാസികളുടെ എണ്ണത്തിൽ വർധനവ് രേഖപ്പെടുത്തിയതായി കഴിഞ്ഞവർഷം നാലാം പാദം അവസാനത്തിലെ ലേബർ മാർക്കറ്റ് റെഗുലേറ്ററി അതോറിറ്റി കണക്കുകൾ വ്യക്തമാക്കുന്നു. 2023 ഒക്‌ടോബറിനും ഡിസംബറിനും ഇടയിൽ കൂടുതൽ വർക്ക് പെർമിറ്റുകൾ നൽകിയിട്ടുണ്ടെന്നും, ഇതുമൂലം സാമ്പത്തിക പ്രവർത്തനങ്ങളിലും വർധനവുണ്ടായെന്നും എൽഎംആർഎ അറിയിക്കുന്നു.

കണക്കുകൾ പ്രകാരം 2023 നാലാം പാദത്തിൽ മൊത്തം 616,122 വിദേശ തൊഴിലാളികൾ ജോലി ചെയ്തിട്ടുണ്ട്. 2022 നാലാം പാദത്തിൽ ഇത് 582,051 ആയിരുന്നു വിദേശ തൊഴിലാളികളുടെ എണ്ണത്തിൽ 5.8 ശതമാനമാണ് വർധനവ് ഉണ്ടായിരിക്കുന്നത്. 1,941 നിക്ഷേപക പെർമിറ്റും 6,017 പേർ ആശ്രിതർക്കുമുള്ളപെർമിറ്റുമാണ്. നിർമാണ മേഖലയിൽ 22 ശതമാനം വർക്ക് പെർമിറ്റുകളാണ് നൽകിയിട്ടുള്ളത്. അതേസമയം, ഗാർഹിക തൊഴിലാളികൾക്കായി നൽകിയ വർക്ക് പെർമിറ്റുകളുടെ എണ്ണത്തിൽ 4.1 ശതമാനം കുറവുണ്ടായിട്ടുണ്ട്.

article-image

sdadfsdsdes

You might also like

Most Viewed