റിഫ സ്റ്റാറ്റ്കോം സ്റ്റേഷൻ ബഹ്റൈൻ ഉപപ്രധാനമന്ത്രി ഉദ്ഘാടനം ചെയ്തു


റിഫ സ്റ്റാറ്റ്കോം സ്റ്റേഷൻ ഉപപ്രധാനമന്ത്രി ശൈഖ് ഖാലിദ് ബിൻ അബ്ദുല്ല ആൽ ഖലീഫ ഉദ്ഘാടനം ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ സ്ഥാനാരോഹണത്തിന്റെ രജതജൂബിലി ആഘോഷങ്ങളോടനുബന്ധിച്ചാണ് പുതിയ പദ്ധതിയുടെ ഉദ്ഘാടനം നടന്നത്. ഹമദ് രാജാവിന്റെ നേതൃത്വത്തിലുള്ള സമഗ്ര വികസന പ്രക്രിയക്കും തുടർനടപടികൾക്കും അനുസൃതമായി എല്ലാ ഉപഭോക്താക്കൾക്കും മുടങ്ങാതെ വൈദ്യുതി ലഭ്യത ഉറപ്പുവരുത്തുന്നതിനും വൈദ്യുതി ഗ്രിഡിന്റെ സ്ഥിരത നിലനിർത്തുന്നതിനും സ്റ്റാറ്റ്‌കോം സ്റ്റേഷനുകൾ സഹായകമാണ്.

ഇലക്‌ട്രിസിറ്റി ആൻഡ് വാട്ടർ അതോറിറ്റി പ്രസിഡന്റ് കമാൽ ബിൻ അഹമ്മദ് മുഹമ്മദ് പദ്ധതി സംബന്ധിച്ച് ഉപപ്രധാനമന്ത്രിയോട് വിശദീകരിച്ചു. വൈദ്യുതി ട്രാൻസ്മിഷൻ നെറ്റ്‌വർക്കുകൾ വികസിപ്പിക്കുന്നതിനും നവീകരിക്കുന്നതിനുമുള്ള ഇ.ഡബ്ല്യു.എയുടെ പദ്ധതിയുമായി ബന്ധപ്പെട്ടാണ് സ്റ്റേഷൻ സ്ഥാപിക്കുന്നത്. വൈദ്യുതി പ്രസരണ, വിതരണ ശൃംഖലകളുടെ കാര്യക്ഷമത, വിശ്വാസ്യത, ഗുണനിലവാരം, അത്യാഹിത ഘട്ടങ്ങളിൽ സുരക്ഷിതമായ പ്രവർത്തനം എന്നിവ പദ്ധതി ഉറപ്പാക്കുന്നു. ഗൾഫ് സഹകരണ കൗൺസിൽ ഇന്‍റർകണക്ഷൻ അതോറിറ്റി, ഐറിഷ് കൺസൽട്ടൻസിയുമായി സഹകരിച്ചാണ് കൺസൽട്ടൻസി സേവനങ്ങൾ നൽകുന്നത്.

article-image

േ്ിേി

You might also like

Most Viewed