ജഅ്ഫരീ വഖ്ഫ് കൗൺസിൽ ആശൂറ ദിനാചരണ ഒരുക്കങ്ങൾ വിലയിരുത്തി


ആശൂറ ദിനാചരണ ഒരുക്കങ്ങൾ വിലയിരുത്തുന്നതിന് ജഅ്ഫരീ വഖ്ഫ് കൗൺസിൽ പ്രത്യേക യോഗം വിളിച്ചു. ചെയർമാൻ യൂസുഫ് ബിൻ സാലിഹ് അസ്സാലിഹിന്‍റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആശൂറക്കുള്ള ഒരുക്കങ്ങളും സംവിധാനങ്ങളും എന്തൊക്കെ വേണമെന്ന് ചർച്ച ചെയ്തു. ആശൂറ ഒരുക്കങ്ങൾക്കായി പ്രത്യേക സമിതികൾക്കും ടീമുകൾക്കും യോഗം രൂപം നൽകുകയും ചെയ്തു. രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫ, കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫ എന്നിവർ മതപരമായ ഈ പരിപാടിക്ക് നൽകുന്ന പിന്തുണക്കും പ്രോത്സാഹനത്തിനും ജഅ്ഫരീ വഖ്ഫ് കൗൺസിൽ പ്രത്യേകം നന്ദി രേഖപ്പെടുത്തി.  വിവിധ ഔദ്യോഗിക സംവിധാനങ്ങൾ ഇതിനായി സഹകരിക്കുന്നതും സഹായ സഹകരണങ്ങൾ നൽകുന്നതും അഭിനന്ദനാർഹമാണ്. മതപരമായ സ്വാതന്ത്ര്യവും സഹിഷ്ണുതയും രാജ്യത്തിന്‍റെ പ്രത്യേകതയാണെന്നും യോഗം വിലയിരുത്തി.

article-image

asdff

You might also like

Most Viewed