അവസാനിക്കാത്ത ആകാശച്ചതികൾ: ഐസിഎഫ് ജനകീയസദസ്സ് നാളെ


എയർ ഇന്ത്യ അധികൃതരുടെ  അനാസ്ഥയും കെടുകാര്യസ്ഥതയും മൂലം നിർന്തരമായി സർവ്വീസ് റദ്ദാക്കുന്നതിലൂടെയും സമയക്രമം തെറ്റിക്കുന്നതിലൂടെയും പ്രവാസികൾ തുടർച്ചയായി ദുരിതങ്ങളും വൻ പ്രതിസന്ധികളും അനുഭവിക്കുമ്പോൾ  പ്രവാസലോകത്ത് നിന്ന് കൂട്ടായ ശബ്ദമുയർത്തുന്നതിനും ബദൽ സംവിധാനങ്ങൾ ആരായുന്നതിനുമായി. ഐ.സി.എഫ്. ബഹ്റൈൻ സംഘടിപ്പിക്കുന്ന ജനകീയ സദസ്സ് നാളെ  ശനി രാത്രി 9 മണിക്ക് മനാമ സുന്നി സെന്ററിൽ നടക്കും.

അവസാനിക്കാത്ത ആകാശച്ചതികൾ എന്ന ശീർഷകത്തിൽ സംഘടിപ്പിക്കുന്ന ജനകീയ സദസ്സിൽ   കെ.സി. സൈനുദ്ധീൻ സഖാഫി, അഡ്വ: എം.സി അബ്ദുൽ കരീം, ഫസൽ ബായ്, സുബൈർ  കണ്ണൂർ, ബഷീർ അമ്പലായി, ഗഫൂർ. ഉണ്ണികുളം, പ്രവീൺ കൃഷണ, പ്രദീപ് പുറവങ്കര തുടങ്ങിയ  ബഹ്റൈനിലെ സാമൂഹിക സാംസ്കാരിക മാധ്യമ രംഗത്തെ പ്രമുഖർ സംബന്ധിക്കും.

 

article-image

sdfdsf

You might also like

Most Viewed