ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷം ഒക്ടോബർ 3 മുതൽ 12 വരെ


സൽമാനിയ കാനു ഗാർഡനിൽ സ്ഥിതിചെയ്യുന്ന ഗുരുദേവ സോഷ്യൽ സൊസൈറ്റിയിലെ ഈ വർഷത്തെ നവരാത്രി ആഘോഷവും വിദ്യാരംഭവും 2024 ഒക്ടോബർ 3 മുതൽ 12 വരെ സമുചിതമായി ആഘോഷിക്കുവാൻ തീരുമാനിച്ചു .കഴിഞ്ഞ ദിവസം സൊസൈറ്റിയുടെ അങ്കണത്തിൽ വച്ച് ചെയർമാൻ ശ്രീ.സനീഷ് കൂറുമുള്ളിലിന്റെ  അധ്യക്ഷതയിൽ നടന്ന ചടങ്ങിൽ  സൊസൈറ്റിയുടെ മുതിർന്ന അംഗം  അജിത് പ്രസാദ് ചടങ്ങുകളുടെ പോസ്റ്റർ പ്രകാശന കർമ്മം നിർവഹിക്കുകയുണ്ടായി സെക്രട്ടറി ബിനുരാജ് സ്വാഗതവും ജോയിൻറ് സെക്രട്ടറി ദേവദത്തൻ നന്ദിയും അറിയിച്ചു.

വിദ്യാരംഭ ദിവസമായ ഒക്ടോബർ 13ന്  രാവിലെ 4.30 മുതൽ പ്രശസ്ത പിന്നണി ഗായകൻ ശ്രീ. ഉണ്ണിമേനോൻ കുരുന്നുകൾക്ക് ആദ്യാക്ഷരവും സംഗീതത്തിന്റെ സപ്ത സ്വരങ്ങളും  പകർന്നു നൽകുമെന്ന് സൊസൈറ്റി ഭാരവാഹികൾ പത്രക്കുറിപ്പിൽ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും ജനറൽ സെക്രട്ടറി ബിനുരാജ് (39882437) ജനറൽ കൺവീനർ സുജിത്ത് വാസപ്പൻ (3319 3440) കൺവീനർമാരായ  ബിനുമോൻ(3641 8481) ശിവജി ശിവദാസൻ (6699 4550) എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.

article-image

േിുേിു

article-image

േ്ിേ്ി

You might also like

  • Lulu Exchange
  • Straight Forward

Most Viewed